
പൂനെ: പൂനെയിലെ പൊള്ളുന്ന ചൂടില്‍ രണ്ടു ദിവസം മുഴുവന്‍ ഫീല്‍ഡ് ചെയ്ത് തളര്‍ന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പലപ്പോഴും ഫീല്‍ഡില്‍ പ്രകോപിതരായി. രണ്ടു ദിവസം മുഴുവന്‍ എറിഞ്ഞു തളര്‍ന്ന കാഗിസോ റബാദ സഹതാരം ക്വിന്റണ്‍ ഡി കോക്കിനോടാണ് ചൂടായത്.
റബാദയുടെ പന്ത് കലക്ട് ചെയ്യുന്നതില്‍ ഡീകോക്ക് പിഴവ് വരുത്തിയപ്പോള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലി സിംഗിള്‍ ഓടിയെടുത്തു. എന്നാല്‍ ഇതില്‍ പ്രകോപിതനായ റബാദ പന്തെടുത്ത് ഡി കോക്കിനുനേരെ വലിച്ചെറിയുകയായിരുന്നു. ഡി കോക്കിനെ റബാദ ഉറക്കെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
എന്നാല്‍ റബാദ വലിച്ചെറിഞ്ഞ പന്ത് കൈയിലെടുത്തശേഷം ഡി കോക്കും റബാദയ്ക്കുനേരെ തിരിഞ്ഞ് ദേഷ്യത്തോടെ പ്രതികരിച്ചതോടെ കളി കൈവിടുമെന്ന് തോന്നിച്ചെങ്കിലും ഇരുവരും തിരിഞ്ഞു നടന്നതോടെ കൂടുതല്‍ പ്രശ്നങ്ങളുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!