തകര്‍ത്തടിച്ച് ഡി കോക്ക്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

By Web TeamFirst Published Sep 18, 2019, 7:54 PM IST
Highlights

 ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്

മൊഹാലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 29 റണ്‍സുമായി ടെംബാ ബാവുമയും വാന്‍ഡര്‍ ഡസനുമാണ് ക്രീസില്‍.

ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിന്റെയും 37 പന്തില്‍ 52 റണ്‍സടിച്ച ഡി കോക്കിന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹറിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് ഹെന്‍ഡ്രിക്സിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സെയ്നിയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഡി കോക്ക് വീണത്. ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സാണ് ഹെന്‍ഡ്രിക്സ്-ഡീകോക്ക് സഖ്യം കൂട്ടിച്ചേര്‍ത്തത്.

ഒരോവറില്‍ 13 റണ്‍സ് വഴങ്ങിയ നവദീപ് സെയ്നിയും രണ്ടോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ദ്ദിക് പാണ്ഡ്യയുമായാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്  വഴങ്ങിയത്.

click me!