
മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. നാലു റണ്‍സെടുത്ത ഋഷഭ് പന്താണ് പുറത്തായത്. ഫോര്‍ട്യുനിന്റെ പന്തില്‍ ഷംസിയാണ് പന്തിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ പിടികൂടിയത്.
അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതിന് ഏറെ പഴികേട്ട പന്ത് കരുതലോടെ കളിക്കുമെന്ന പ്രതീക്ഷകള്‍ ഇത്തവണയും അസ്ഥാനത്തായി. നേരിട്ട അഞ്ചാം പന്തില്‍ സ്വീപ്പിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നതിനെതിരെ കോച്ച് രവി ശാസ്ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ഋഷഭ് പന്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണയും കളി ഫിനിഷ് ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ ഋഷഭ് പന്തിനായില്ല.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ്. 44 റണ്‍സോടെ കോലിയും എട്ടു രമ്‍സുമായി ശ്രേസയ് അയ്യരും ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!