രോഹിത്തിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; തിരിച്ചടിയുമായി മായങ്കും പൂജാരയും

By Web TeamFirst Published Oct 10, 2019, 11:42 AM IST
Highlights

ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് രണ്ട് ടീമുകളും ഓരോ മാറ്റവുമായാണ് ഇറങ്ങിയത്. ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്‍‍റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തി.

പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായി. കഴിഞ്ഞ കളിയിലെ സെഞ്ചുറിവീരന്‍ രോഹിതിനെ 14 റണ്‍സിനാണ് റബാഡ പറഞ്ഞയച്ചത്. ടീം സ്കോര്‍ 25 ലെത്തിയപ്പോള്‍ രോഹിതിനെ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു റബാഡ.

പിന്നീടെത്തിയ പൂജാരയും ഓപ്പണര്‍ മായങ്കും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് കൊണ്ടുപോയപ്പോള്‍ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സുമായി മായങ്കും 30 ഉം 19 റണ്‍സുമായി പൂജാരയും ക്രീസില്‍.

ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് രണ്ട് ടീമുകളും ഓരോ മാറ്റവുമായാണ് ഇറങ്ങിയത്. ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്‍‍റിച്ച് നോര്‍ജെയെ ടീമിലുള്‍പ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരവും ജയിച്ചാല്‍  മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം.

ടെസ്റ്റില്‍ നായകനെന്ന നിലയില്‍ 50-ാം മത്സരത്തിനാണ് കോലി ഇന്നിറങ്ങിയത്. ഇതുവരെ 49 മത്സരങ്ങളില്‍ നിന്ന് 29 വിജയങ്ങള്‍ സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ 11-ാം പരമ്പര വിജയവും ഇന്ത്യക്ക് ആഘോഷിക്കാം.

click me!