'കൈയിലിരുപ്പ്' പണിയായി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് മൂന്നാം ടെസ്റ്റ് നഷ്ടമാവും

Published : Oct 17, 2019, 05:42 PM IST
'കൈയിലിരുപ്പ്' പണിയായി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് മൂന്നാം ടെസ്റ്റ് നഷ്ടമാവും

Synopsis

ആദ്യ ടെസ്റ്റില്‍ 5 ഉം 39 ഉം റണ്‍സ് മാത്രമെടുത്ത മാര്‍ക്രം രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായിരുന്നു. വിദഗ്ധ പരിശോധനയില്‍ മാര്‍ക്രത്തിന്റെ കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി

റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ഒഴിവാക്കി. രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ സ്കോറില്‍ പുറത്തായതിന് പിന്നാലെ നിരാശനായി ഡ്രസ്സിംഗ് റൂമിലെത്തിയ മാര്‍ക്രം കൈകൊണ്ട് കട്ടിയുള്ള വസ്തുവില്‍ ഇടിച്ചിരുന്നു. ഇടിയുടെ ശക്തിയില്‍ മാര്‍ക്രത്തിന്റെ കുക്കുഴയ്ക്ക് പരിക്കേറ്റു.

ആദ്യ ടെസ്റ്റില്‍ 5 ഉം 39 ഉം റണ്‍സ് മാത്രമെടുത്ത മാര്‍ക്രം രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായിരുന്നു. വിദഗ്ധ പരിശോധനയില്‍ മാര്‍ക്രത്തിന്റെ കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. ഇതിനെത്തുടര്‍ന്നാണ് താരത്തെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. മാര്‍ക്രത്തിന് പകരം ആരെയും പ്രഖ്യാപിച്ചിട്ടില്ല.

പരിക്കിനെത്തുടര്‍ന്ന് അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതില്‍ നിരാശയുണ്ടെങ്കിലും സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മാര്‍ക്രം പറഞ്ഞു. തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് ടീം അംഗങ്ങളോട് മാപ്പുപറയുന്നുവെന്നും മാര്‍ക്രം വ്യക്തമാക്കി.

ഇന്ത്യക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 203 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 137 റണ്‍സിനും തോറ്റിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്വാളിഫയറില്‍ ഗുജറാത്തിനൊപ്പം ആര് കയറും, ആർസിബിയോ ഹൈദരാബാദോ എന്ന് ഇന്നറിയാം; രാജസ്ഥാന് തിരിച്ചടി
റിസ്‌വാൻ പുറത്ത്, ബാബർ അസം തിരിച്ചെത്തി, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ