
ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ഇന്ന് 84 റണ്‍സ് നേടാനായാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന നേട്ടത്തിലെത്തും ഇന്ത്യയുടെ ഹിറ്റ്‌മാന്‍. 424 റണ്‍സെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാവും രോഹിത് മറികടക്കുക.
വൈകിട്ട് ഏഴിന് ധരംശാലയിലാണ് മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ ഹോം സീരിസാണിത്. ശിഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ്മ ഓപ്പണറാവും. ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ യുവ ബൗളിംഗ് നിരയെ ഇന്ത്യ പരീക്ഷിക്കും. നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടൺ സുന്ദര്‍, ക്രുനാൽ പാണ്ഡ്യ എന്നിവര്‍ക്ക് ടീം ഇന്ത്യ അവസരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ സാധ്യത ഇലവന്‍
Rohit Sharma, Shikhar Dhawan, Virat Kohli (C), Shreyas Iyer, Rishabh Pant (wk), Hardik Pandya, Krunal Pandya, Ravindra Jadeja, Washington Sundar/Rahul Chahar, Deepak Chahar, Navdeep Saini
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!