
ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. പരിക്ക് ഭേദമായി
തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും ധോണിയുടെ അഭാവത്തില്‍ കീപ്പറായി തുടരുന്ന ഋഷഭ് പന്തുമാകും ശ്രദ്ധാകേന്ദ്രം.
ബുമ്രയ്ക്കും ഭുവനേശ്വറിനും വിശ്രമം നൽകിയ പശ്ചാത്തലത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടൺ സുന്ദര്‍, ക്രുനാൽ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്‍റെ ചുമതല.
പുതിയ നായകന്‍ ക്വിന്‍റൺ ഡി കോക്കിന് കീഴിൽ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിൽ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ ട്വന്‍റി 20യിൽ തോൽപ്പിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ ബൈജൂസ് ആപ്പ് ജേഴ്സി സ്‌പോൺസര്‍ ആയതിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. പരമ്പരയിൽ ആകെ മൂന്ന് മത്സരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!