
പൂനെ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മികിവിനെ പുകഴ്ത്തി കോച്ച് രവി ശാസ്ത്രി. വ്യക്തിജീവിതത്തില്‍ പല വിഷയങ്ങളും അലട്ടുമ്പോഴും ഇത്തരത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്. തുടര്‍ച്ചയായി മികവ് കാട്ടുന്ന ബൗളറാണ് ഷമി. അദ്ദേഹത്തെ നേരിടാന്‍ എനിക്കും ഇഷ്ടമല്ല-ശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആദ്യ ടെസ്റ്റിലേതുപോലുള്ള സാഹചര്യങ്ങളില്‍ ഷമിയോളം മികവോടെ പന്തെറിയാന്‍ കഴിയുന്ന അധികം ബൗളര്‍മാരൊന്നുമില്ലെന്നും ശാസ്ത്രി പറഞ്ഞു.
2018നുശേഷം കളിച്ച ടെസ്റ്റുകളില്‍ രണ്ടാം ഇന്നിംഗ്സില്‍ ഷമി 40 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ 23 വിക്കറ്റ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിംഗ്സിലെ ബൗളിംഗ് ശരാശരി 17.70 ഉം പ്രഹരശേഷി 32.10 ഉം ആണ്. എന്നാല്‍ ഒന്നാം ഇന്നിംഗ്സില്‍ ഇത് യഥാക്രമം 37.56 ഉം 70.05 ഉം ആണെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!