മികച്ച പ്രകടനം നടത്തുന്നവരെക്കാത്ത് ബിസിസിഐയുടെ വമ്പന്‍ സര്‍പ്രൈസ്; രോഹിത്തും രഹാനെയും ഇനി സ്യൂട് റൂമില്‍

Published : Oct 21, 2019, 06:56 PM ISTUpdated : Oct 21, 2019, 06:57 PM IST
മികച്ച പ്രകടനം നടത്തുന്നവരെക്കാത്ത് ബിസിസിഐയുടെ വമ്പന്‍ സര്‍പ്രൈസ്; രോഹിത്തും രഹാനെയും ഇനി സ്യൂട് റൂമില്‍

Synopsis

ഇനി മുതല്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടി ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭ്യമാക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റാഞ്ചി: ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി ബിസിസിഐ. വിശാഖപട്ടണം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട മുഹമ്മദ് ഷമിക്ക് വിമാന യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയാണ് ബിസിസിഐ ഞെട്ടിച്ചത്. ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വിമാന യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാറില്ല.

ക്യാപ്റ്റനെയും കോച്ചിനെയും പോലുള്ളവര്‍ക്ക് മാത്രമാണ് യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കുക. എന്നാല്‍ ഇനി മുതല്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടി ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭ്യമാക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഷമിക്ക് മുമ്പ് ഇഷാന്ത് ശര്‍മക്കും ഇത്തരത്തില്‍ ബിസിസിഐ ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയിരുന്നു. ഇതിന് പുറമെ ടീമിന്റെ വൈസ് ക്യാപ്റ്റന് സാധാരണ റൂമിന് പകരം സ്യൂട് റൂം അനുവദിക്കാനും ബിസിസിഐ തീരുമാനിച്ചു. ഏകദിന ടീം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മക്കും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയ്ക്കും ഇന്ത്യയിലും വിദേശത്തും നടക്കുന്ന പരമ്പരകളില്‍ ഈ സൗകര്യം ലഭ്യമാകും. നിലവില്‍ ക്യാപ്റ്റനും കോച്ചിനും മാത്രമാണ് സ്യൂട് റൂം ലഭിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും