
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് പരമ്പര നേട്ടത്തിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. റാഞ്ചിയില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍- ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. ഇരുവരും കഴിഞ്ഞ രണ്ട് മത്സരത്തിലും തിളങ്ങിയിരുന്നില്ല. എന്നാല്‍ ഓപ്പണിംഗ് ജോഡി മാറ്റമില്ലാതെ തുടരും. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...
വേദി, സമയം, കാണാനുള്ള വഴികള്‍
ഉച്ചയ്ക്ക് ഒരു മണിക്കാണ് ടോസ്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
നേര്‍ക്കുനേര്‍
ഇതിന് മുമ്പ് 89 തവണ ഇരു ടീമുകളും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ പേരിലാണ്. 50 വിജയങ്ങള്‍ ദക്ഷിണാഫ്രിക്ക അക്കൗണ്ടിലാക്കി. 36 മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു.
കാലാവസ്ഥ
പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയിരുന്നു. ദില്ലിയില്‍ 40 ശതമാനം മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരം നടക്കുമ്പോള്‍ ഇടയ്ക്കിടെ മഴയെത്താന്‍ സാധ്യതയേറെയാണ്. മൂടികെട്ടിയ അന്തരീക്ഷമായിരിക്കും ദില്ലിയിലേത്.
പിച്ച് റിപ്പോര്‍ട്ട്
ദില്ലിയില്‍ ഇതുവരെ 26 ഏകദിനങ്ങളാണ് കളിച്ചത്. ഇതില്‍ 12 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. 13 മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചു. ദില്ലിയില്‍ ടോസ് ഒരു ഘടകമാകില്ല.
സാധ്യതാ ഇലവന്‍
ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹ്ബാസ് അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്‍, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ലുംഗി എന്‍ഗിഡി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!