ഫീല്‍ഡറെ തടസ്സപ്പെടുത്തുന്നത് നിയമപരമായി തെറ്റായതിനാല്‍ ഇംഗ്ലണ്ട് അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ അമ്പയര്‍ വെയ്ഡിനെ ഔട്ട് വിളിക്കുമായിരുന്നു. എന്നാല്‍ വെയ്ഡിന്‍റെ കൈയബദ്ധം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ കണ്ടില്ലെന്ന് വെച്ചു.

പെര്‍ത്ത്: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ക്യാച്ചെടുക്കാനെത്തിയ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിനെ തടുത്തു നിര്‍ത്തിയ ഓസീസ് ബാറ്റര്‍ മാത്യു വെയ്ഡിനെ ഔട്ടാക്കാന്‍ അപ്പീല്‍ ചെയ്യാതിരുന്ന നായകന്‍ ജോസ് ബട്‌ലറെ പരിഹസിച്ച് ഓസീസ് ബാറ്ററായ ഉസ്മാന്‍ ഖവാജ. അവര്‍ വെയ്ഡിനെ പുറത്താക്കാന്‍ അപ്പീല്‍ ചെയ്യാതിരുന്നത് വിശ്വസവിക്കാനാവുന്നില്ലെന്നായിരുന്ന ചിരിക്കുന്ന സ്മൈലിയും ഔട്ടാണെന്ന തമ്പും ഇട്ട് ഖവാജയുടെ ട്വീറ്റ്.

Scroll to load tweet…

ഇന്നലെ പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് രണ്ടാം ടി20യിലായിരുന്നു വെയ്ഡിന്‍റെ കൈയാങ്കളി നടന്നത്. 209 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് വിജയത്തിലേക്ക് ബാറ്റ് വീശുന്നതിനിടെ മാര്‍ക്ക് വുഡിന്‍റെ ബൗണ്‍സര്‍ അടിക്കാന്‍ ശ്രമിച്ച വെയ്ഡിന് പിഴച്ചു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വുഡ് ക്യാച്ച് ചെയ്യാനായി ഓടിയെത്തുന്നതിനിടെ വെയ്ഡ് തടുത്തു നിര്‍ത്തി. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ക്രീസിലേക്ക് കയറാനായി ഡൈവ് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; മൂന്നാം ഏകദിനം നാളെ; സാധ്യതാ ടീം

ഫീല്‍ഡറെ തടസ്സപ്പെടുത്തുന്നത് നിയമപരമായി തെറ്റായതിനാല്‍ ഇംഗ്ലണ്ട് അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ അമ്പയര്‍ വെയ്ഡിനെ ഔട്ട് വിളിക്കുമായിരുന്നു. എന്നാല്‍ വെയ്ഡിന്‍റെ കൈയബദ്ധം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ കണ്ടില്ലെന്ന് വെച്ചു. അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കാന്‍ വേണമായിരുന്ന ഓസീസിന് സാം കറന്‍ എറിഞ്ഞ ഓവറില്‍ എട്ട് റണ്‍സെ നേടാനായുള്ളു കളി ഇംഗ്ലണ്ട് എട്ട് റണ്‍സിന് ഓസീസ് തോറ്റു. സാം കറന്‍ മാത്യു വെയ്ഡിനെ പുറത്താക്കുകയും ചെയ്തു.

Scroll to load tweet…

മത്സരശേഷം എന്തുകൊണ്ട് അപ്പീല്‍ ചെയ്തില്ല എന്ന ചോദ്യത്തിന് അപ്പീല്‍ ചെയ്യുന്നോ എന്ന് അവര്‍ ചോദിച്ചിരുന്നുവെന്നും വേണ്ടെന്ന് താന്‍ മറുപടി നല്‍കിയെന്നും ബട്‌ലര്‍ പറഞ്ഞു. എന്തിനാണ് അപ്പീല്‍ ചെയ്യേണ്ടത് എന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും സംഭവം വ്യക്തമായി കണ്ട മറ്റു കളിക്കാരോട് ചോദിക്കാമായിരുന്നെങ്കിലും കളി തുടരാനാണ് താന്‍ ആഗ്രഹിച്ചതെന്നും ബട്‌ലര്‍ വ്യക്തമാക്കി