ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ശ്രീലങ്ക, റിഷഭ് പന്തിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍

Published : Aug 02, 2024, 02:19 PM IST
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ശ്രീലങ്ക, റിഷഭ് പന്തിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍

Synopsis

ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓപ്പണര്‍മരാകുമ്പോള്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റര്‍മാരായി ഉള്ളത്.

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും ആദ്യ ഏകദിനത്തില്‍ അവസരമില്ല. അ‌ഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള്‍ റൗണ്ടറുമാണ് ഇന്ത്യൻ നിരയിലുള്ളത്.

ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ഓപ്പണര്‍മരാകുമ്പോള്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് സ്പെഷലിസ്റ്റ് ബാറ്റര്‍മാരായി ഉള്ളത്. പേസ്  ഓള്‍ റൗണ്ടറായി ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തിയപ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി അക്സര്‍ പട്ടേലും പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും ടീമിലെത്തി. റിയാന്‍ പരാഗിനും റിഷഭ് പന്തിനും ഖലീല്‍ അഹമ്മദിനും ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ അവസരമില്ല. ശ്രീലങ്കന്‍ ടീമില്‍ ബൗളര്‍ മുഹമ്മദ് ഷിറാസ് അരങ്ങേറ്റം കുറിക്കുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, ഇന്ത്യൻ ടീമിലെ 6 നിർണായക മാറ്റങ്ങള്‍

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അസിത ഫെർണാണ്ടോ, മുഹമ്മദ് ഷിറാസ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍