മൂന്നാം ടി20: സ‌ഞ്ജു കളിക്കുമോ? ആകാംക്ഷയുണര്‍ത്തി ചിത്രം

Published : Jan 10, 2020, 09:48 AM ISTUpdated : Jan 10, 2020, 12:27 PM IST
മൂന്നാം ടി20: സ‌ഞ്ജു കളിക്കുമോ? ആകാംക്ഷയുണര്‍ത്തി ചിത്രം

Synopsis

പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ, ഒപ്പമെത്താൻ ശ്രീലങ്ക. സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. 

പുണെ: ഇന്ത്യ- ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് പുണെയിലാണ് മത്സരം. ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടമാണെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. 

ഇങ്ങനെയെങ്കിൽ മലയാളിതാരം സഞ്ജു സാംസണും മനീഷ് പാണ്ഡേയും ടീമിലെത്തിയേക്കും. ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനമാവും നിർണായകമാവുക. നവംബറിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ സഞ്ജുവിന് ഇതുവരെ കളിക്കാൻ അവസരം കിട്ടിയിട്ടില്ല. ഹർദിക് പാണ്ഡ്യ പരുക്കുമാറി എത്തുന്നതിനാൽ ടീമിൽ തുടരണമെങ്കിൽ ശിവം ദുബേയ്ക്ക് ഉഗ്രൻ പ്രകടനം പുറത്തേടുക്കേണ്ടതുണ്ട്. 

അതേസമയം ബൗളിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. പരുക്കേറ്റ ഓൾറൗണ്ടർ ഇസുരു ഉഡാന ഇല്ലാതെയാവും ലങ്കയിറങ്ങുക. ക്യാപ്റ്റൻ ലസിത് മലിംഗ പരുക്കിൽ നിന്ന് മോചിതനായത് ലങ്കയ്ക്ക് ആശ്വാസമാണ്. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഗുവാഹത്തിയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ ഇൻഡോറിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ലങ്കയെ തോൽപിച്ചു.

സഞ്ജു ഇറങ്ങുമോ...കണ്ണുംനട്ട് ആരാധകര്‍, പ്രതീക്ഷ നല്‍കി ചിത്രം

സ‌ഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമോയെന്നാണ് മലയാളികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. എന്നാൽ ഇതിന് ശേഷം നടന്ന എട്ട് കളിയിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. ഓരോ മത്സരത്തിനും മുൻപും സഞ്ജു ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇന്നലെ ബാറ്റിംഗ് പരിശീലനത്തിന്റെ ചിത്രമാണ് സഞ്ജു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതുകൊണ്ടുതന്നെ സഞ്ജു അന്തിമ ഇലവനിൽ ഇടംപടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ശ്രദ്ധാകേന്ദ്രം, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം തത്സമയം
സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഗില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും