ഫിലാന്‍ഡര്‍ക്കെതിരെ അസഭ്യ വര്‍ഷം; ബട്‌ലര്‍ക്ക് പിഴശിക്ഷ

By Web TeamFirst Published Jan 9, 2020, 10:48 PM IST
Highlights

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ഐസിസി പിഴ വിധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വെര്‍ണോന്‍ ഫിലാന്‍ഡര്‍ ബാറ്റ് ചെയ്യുമ്പോള്‍ അസഭ്യം പറഞ്ഞതിനാണ് താരത്തിന് പിഴ ചുമത്തിയത്.

കേപ്ടൗണ്‍: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ഐസിസി പിഴ വിധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വെര്‍ണോന്‍ ഫിലാന്‍ഡര്‍ ബാറ്റ് ചെയ്യുമ്പോള്‍ അസഭ്യം പറഞ്ഞതിനാണ് താരത്തിന് പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. ഒരു ഡീമെറിറ്റ് പോയിന്റുമുണ്ട്. ഇതിനേക്കാള്‍ വലിയ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബട്‌ലര്‍ രക്ഷപ്പെടുകയായിരുന്നു. 

ദക്ഷിണാഫ്രിക്കയ്ക്ക് സമനില നല്‍കാന്‍ ഫിലാന്‍ഡര്‍ പ്രതിരോധിച്ചുകളിക്കവെയായിരുന്നു ബട്‌ലറുടെ തെറിവിളി. ഫിലാന്‍ഡര്‍ക്കെതിരെപറഞ്ഞതെല്ലാം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തതോടെയാണ് ബട്‌ലര്‍ കുരുക്കിലായത്. താരത്തിന്റെ തെറിവിളി വീഡിയോ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ റീ-ട്വീറ്റ് ചെയ്തിരുന്നു. ബട്ലര്‍ പറയുന്നത് വ്യക്തവും ഉച്ചത്തിലുമാണ് എന്നാണ് സ്റ്റെയ്ന്റെ ട്വീറ്റ്. 

എന്നാല്‍ ബട്‌ലറുടെ പെരുമാറ്റം അത്രമോശമല്ലെന്നായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ പ്രതികരണം. വൈകാരികത അല്‍പം കടന്നുപോയെങ്കിലും അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ല. ടെലിവിഷനില്‍ അല്‍പം എരിവ് ആരാണ് ഇഷ്ടപ്പെടാത്തത് എന്നും റൂട്ട് ചോദിച്ചിരുന്നു.

click me!