ടി20 പരമ്പര തൂക്കാന്‍ ഹാര്‍ദിക്കും സംഘവും ഇന്നിറങ്ങും; തിരിച്ചടിക്കാന്‍ ശ്രീലങ്ക

Published : Jan 05, 2023, 10:01 AM IST
ടി20 പരമ്പര തൂക്കാന്‍ ഹാര്‍ദിക്കും സംഘവും ഇന്നിറങ്ങും; തിരിച്ചടിക്കാന്‍ ശ്രീലങ്ക

Synopsis

ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകം. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി.

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര വിജയം ലക്ഷ്യമിടുമ്പോള്‍ ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളില്‍ ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്‌ക്കെതിരെ അണിനിരത്തുന്നത്. 

ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകം. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ് ശര്‍മ. സഞ്ജുവിന് പകരം റുതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത. അര്‍ഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കില്‍ ഉമ്രാന്‍ മാലിക്ക് വഴിമാറിക്കൊടുക്കും. 

സ്പിന്നര്‍മാരായ അക്‌സര്‍പട്ടേലിനും യുസ്‌വേന്ദ്ര ചഹലിനും സ്ഥാനമുറപ്പ്. ലങ്കന്‍ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ഭാനുക രജപക്‌സെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരിലാണ് ലങ്കന്‍ പ്രതീക്ഷ. എം സി എ സ്റ്റേഡിയത്തില്‍ നടന്ന മുപ്പത്തിനാല് ട്വന്റി 20യില്‍ ഇരുപത്തിയൊന്‍തിലും ജയിച്ചത് ആദ്യം ബാറ്റ്‌ചെയ്തവര്‍. സ്പിന്നര്‍മാരുടെ പ്രകടനവമാവും കളിയുടെ ഗതിനിശ്ചയിക്കുക.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി. 

കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ജിതേശ് ശര്‍മ ടീമില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വീണ്ടും സംപൂജ്യനായി അഭിഷേക് ശര്‍മ; ആശങ്കയായി ഇന്ത്യന്‍ ഓപ്പണറുടെ ഫോം
നാണക്കേട് സഹിക്കാനാകുന്നില്ല, ബാറ്റ് കൊണ്ട് ടി വി തല്ലിപ്പൊട്ടിച്ച് പാക് ആരാധകൻ; പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടി