കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ജിതേശ് ശര്‍മ ടീമില്‍

Published : Jan 05, 2023, 09:41 AM IST
കാല്‍മുട്ടിന് പരിക്ക്, സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ജിതേശ് ശര്‍മ ടീമില്‍

Synopsis

ആദ്യ ടി20യില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ഇന്ത്യ വിജയിച്ചെങ്കിലും അഞ്ച് റണ്‍ മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. മാത്രമല്ല, ഫീല്‍ഡിംഗിനിടെ പതും നിസ്സങ്കയുടെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു.

മുംബൈ: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20കളില്‍ കളിക്കില്ല. ഇന്ന്് പൂനെയിലാണ് രണ്ടാം മത്സരം. ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി സഞ്ജുവിനോട് മുംബൈയില്‍ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് ജിതേഷ്. എന്നാല്‍ ഇന്ന് കളിക്കാനിടയില്ല. റുതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത. 

''സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.'' ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 13-ാം ഓവറിലായിരുന്നു സംഭവം. സഞ്്ജുവിന്റെ കാല്‍മുട്ട് ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയായിരുന്നു. 

ആദ്യ ടി20യില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ഇന്ത്യ വിജയിച്ചെങ്കിലും അഞ്ച് റണ്‍ മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. മാത്രമല്ല, ഫീല്‍ഡിംഗിനിടെ പതും നിസ്സങ്കയുടെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു. ടി20 പരമ്പരയില്‍ ഒന്നാകെ ഇഷാന്‍ കിഷന്റെ ബാക്ക് അപ്പ് ആയിരിക്കും ജിതേഷ്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പറാണ് താരം. 12 മത്സരങ്ങളില്‍ 163.63 സ്‌ട്രൈക്ക് റേറ്റില്‍ 234 റണ്‍സ് നേടിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരന്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ വൈകിട്ട് ഏഴിനാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. ബിസിസിഐ ഉറ്റുനോക്കുന്നത് ഭാവിയിലേക്ക്. വരുംനാളുകളില്‍ ടീം ഇന്ത്യയുടെ പതാകവാഹകരവേണ്ട താരങ്ങളെയാണ് ബിസിസിഐ ലങ്കയ്‌ക്കെതിരെ അണിനിരത്തുന്നത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരന്പര നിര്‍ണായകം. അര്‍ഷ്ദീപ് സിംഗ് അസുഖം മാറി തിരിച്ചെത്തുകയാണെങ്കില്‍ ഉമ്രാന്‍ മാലിക്ക് വഴിമാറിക്കൊടുക്കും.

അനായാസ ക്യാച്ച് കൈവിട്ട് സഞ്ജു, എല്ലാം ഒരു നോട്ടത്തിലൊതുക്കി ഹാര്‍ദ്ദിക്, യഥാര്‍ത്ഥ നായകനെന്ന് ആരാധകര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍