IND vs WI: ചരിത്രം കുറിക്കാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ, രോഹിത്തിന് നായകനായി അരങ്ങേറ്റം

Published : Feb 06, 2022, 10:52 AM IST
IND vs WI: ചരിത്രം കുറിക്കാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ, രോഹിത്തിന് നായകനായി അരങ്ങേറ്റം

Synopsis

രോഹിത് ശര്‍മ്മ ഏകദിന നായകപദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ  പരമ്പരയാണിത്. ധവാന്‍റെയും രാഹുലിന്‍റെയും അഭാവത്തില്‍ തനിക്കൊപ്പം ഇഷാന്‍ കിഷൻ ഓപ്പൺ ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി. ധവാന്‍ കൊവിഡ് മൂലവും രാഹുല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.  

അഹമ്മദാബാദ്: ഇന്ത്യയുടെ കൗമാരപ്പട അണ്ടര്‍-19 ലോകകപ്പില്‍(U19 World Cup) കിരീടം നേടിയതിന് തൊട്ടുപിന്നാലെ ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 1000 മത്സരം തികയ്ക്കുന്ന ടീമെന്ന നേട്ടം സ്വന്തമാക്കാന്‍ പുതിയ നായകന്‍ രോഹിത് ശര്‍മയുടെ(Rohit Sharma) നേതൃത്വത്തില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്(IND vs WI) അഹമ്മദാബാദിൽ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് തുടങ്ങും.

രോഹിത് ശര്‍മ്മ ഏകദിന നായകപദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ  പരമ്പരയാണിത്. ധവാന്‍റെയും രാഹുലിന്‍റെയും അഭാവത്തില്‍ തനിക്കൊപ്പം ഇഷാന്‍ കിഷൻ ഓപ്പൺ ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി. ധവാന്‍ കൊവിഡ് മൂലവും രാഹുല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിലെ മറ്റ് ബാറ്റര്‍മാര്‍. ഇടവേളയ്ക്കു ശേഷം ചാഹൽ, കുൽദീപ് സ്പിന്‍ സഖ്യം അന്തിമ ഇലവനില്‍ എത്തിയേക്കും. പൊള്ളാര്‍ഡ് ആണ് വിന്‍ഡീസ് ടീമിനെ നയിക്കുന്നത്.

പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. നാട്ടില്‍ നടന്ന പരമ്പരയില്‍ അയര്‍ലന്‍ഡിനോട് എകദിന പരമ്പര(2-1) കൈവിട്ടതിന്‍റെ നാണക്കേട് കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കി കഴുകി കളഞ്ഞാണ് വിന്‍ഡീസ് എത്തുന്നത്. ഒഡീന്‍ സ്മിത്ത്, റൊമാരിയോ ഷെപ്പേര്‍ഡ്, കൊവിഡ് മാറി തിരിച്ചെത്തുന്ന ഫാബിയന്‍ അലന്‍, ബ്രാണ്ടന്‍ കിംഗ് എന്നീ യുവതാരങ്ങളാണ് വിന്‍ഡീസിന് പുതിയ ഊര്‍ജ്ജം നല്‍കുന്നത്.

മറുവശത്ത് മധ്യ ഓവറുകളില്‍ വിക്കറ്റ് വരള്‍ച്ചക്ക് തടയിടാന്‍ കുല്‍ദീപ് യാദവ്-യുസ്വേന്ദ്ര ചാഹല്‍ സഖ്യം വീണ്ടുമെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പുതുമുഖ രവി ബിഷ്ണോയിക്ക് അവസരം ലഭിക്കുമോ എന്നും കണ്ടറിയണം.

PREV
Read more Articles on
click me!

Recommended Stories

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ
ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം