ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനായി ഒരുക്കുന്നത് പേസ് പിച്ചോ ?; വിന്‍ഡ്സര്‍ പാര്‍ക്കിന്‍റെ ചരിത്രം

Published : Jul 10, 2023, 01:16 PM IST
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനായി ഒരുക്കുന്നത് പേസ് പിച്ചോ ?;  വിന്‍ഡ്സര്‍ പാര്‍ക്കിന്‍റെ ചരിത്രം

Synopsis

പരമ്പരാഗതമായി പേസ് ബൗളര്‍മാരെ തുണക്കുന്നതാണ് വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ചിന്‍റെ സ്വഭാവം. ആദ്യ മൂന്ന് ദിനവും പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ അവസാന രണ്ട് ദിനം സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത രണ്ടും മൂന്നും ദിനങ്ങളാണ് ബാറ്റിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യം.  

ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന് മറ്റന്നാള്‍ ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് പരമ്പരയില്‍ ഈ സീസണിലെ ഇന്ത്യയുടെയും വിന്‍ഡീസിന്‍റെയും ആദ്യ ടെസ്റ്റ് ആണിത്. ഈ വര്‍ഷെ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിന്‍ഡീസ് 0-2ന് ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി സിംബാബ്‌വെയിലായിരുന്നു മുഴുവന്‍ താരങ്ങളും തിരിച്ചെത്തിയിട്ടില്ലാത്തതിനാല്‍ വിന്‍ഡീസ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

വിന്‍ഡ്സറിലെ ചരിത്രം

പരമ്പരാഗതമായി പേസ് ബൗളര്‍മാരെ തുണക്കുന്നതാണ് വിന്‍ഡ്സര്‍ പാര്‍ക്കിലെ പിച്ചിന്‍റെ സ്വഭാവം. ആദ്യ മൂന്ന് ദിനവും പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ അവസാന രണ്ട് ദിനം സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത രണ്ടും മൂന്നും ദിനങ്ങളാണ് ബാറ്റിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യം.

എന്നാല്‍ ഇന്ത്യന്‍ നിരയില്‍ അശ്വിനും ജഡേജയും കളിച്ചാല്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കാനുള്ള സാധ്യതയുമുണ്ട്. നാലും അഞ്ചും ദിവസങ്ങളില്‍ സ്പിന്നര്‍മാരെ കളിക്കുക എളുപ്പമല്ലാത്തതിനാല്‍ വിന്‍ഡീസിനെതിരെ മികച്ച് ലീഡ് ഉറപ്പാക്കി നാലാം ഇന്നിംഗ്സില്‍ സമ്മര്‍ദ്ദത്തിലാക്കാനാവും ഇന്ത്യയുടെ ശ്രമം.

2011ലാണ് ഇവിടെ ആദ്യ ടെസ്റ്റ് നടന്നത്. 2017ലായിരുന്നു അവസാന ടെസ്റ്റ്. 2013ല്‍ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 381-8 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. 2011ല്‍ നേടിയ 347 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2013ല്‍ ഇതേവേദിയില്‍ അവസാനം കളിച്ചപ്പോള്‍ 74 റണ്‍സോടെ എം എസ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ചന്ദര്‍പോളിന്‍റെ മികവില്‍ വിന്‍ഡീസ് പക്ഷെ ടെസ്റ്റ് സമനിലയാക്കി. 2017ല്‍ പാക്കിസ്ഥാനെതിരെ നടന്ന അവസാന ടെസ്റ്റില്‍ പക്ഷെ വിന്‍ഡീസ് തോറ്റു.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര