
തിരുവനന്തപുരം: അവധിദിനം ആരാധകര്‍ക്ക് മുന്നിൽ റൺമഴ ഒരുക്കാന്‍ കാര്യവട്ടം തയ്യാര്‍. കാര്യവട്ടം ട്വന്‍റി 20യിൽ റൺ ഒഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി.
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ട്വന്‍റി 20യിൽ മികച്ച സ്‌കോര്‍ ഉറപ്പുള്ള പിച്ചാണ് സ്‌പോര്‍ട്ഹബ്ബിൽ തയ്യാറാകുന്നത്. ഞായറാഴ്‌ചത്തെ മത്സരത്തിന് നിലവില്‍ മഴഭീഷണിയില്ലെങ്കിലും മഴയെ നേരിടാനാവശ്യമായ സജ്ജീകരണങ്ങളും തയ്യാറെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കി. ഹൈദരാബാദിലെ ആദ്യ ട്വന്‍റി 20ക്ക് ശേഷം ശനിയാഴ്‌ച വൈകിട്ട് 5.45നാണ് ടീമുകള്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങുക.
പരിശീലക സംഘത്തിലെ ചിലര്‍ കാര്യവട്ടത്തെ വിക്കറ്റ് പരിശോധിക്കാനായി എത്തുമെങ്കിലും മത്സരത്തിന് മുന്‍പുള്ള പതിവ് പരിശീലനത്തിനായി ടീമുകള്‍ സ്റ്റേഡിയത്തിലേക്ക് എത്തില്ല. അതേസമയം ടിക്കറ്റുവിൽപ്പനയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. ആകെയുള്ള 32,000 ടിക്കറ്റുകളില്‍ 81 ശതമാനവും ആറുദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞതായി കെസിഎ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!