ഇന്ത്യ-വിന്‍ഡീസ് നാലാം ടി20, പോരാട്ടം ഇനി അമേരിക്കയില്‍; മത്സരം തുടങ്ങുന്ന സമയവും,കളി കാണാനുള്ള വഴികളും അറിയാം

By Gopalakrishnan CFirst Published Aug 5, 2022, 7:53 PM IST
Highlights

മത്സരം അമേരിക്കയിലാണെങ്കില്‍ സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങം. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക. ഞായറാഴ്ച  പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ നടക്കും. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്‍ക്കുകയാണിപ്പോള്‍. നാളത്തെ നാലാം മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അമേരിക്കയിലെ മത്സരവും ഇന്ത്യന്‍ സമയം എത്ര മണിക്ക്

മത്സരം അമേരിക്കയിലാണെങ്കില്‍ സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

ലോകകപ്പില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യയെ അടിമുടി ഉലച്ചുകളഞ്ഞുവെന്ന് മുന്‍ പാക് നായകന്‍

ഇന്ത്യയില്‍ മത്സരം കാണാന്‍ ഈ വഴികള്‍

ആദ്യ മൂത്സരങ്ങളുടേതുപോലെ ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സാണ്(DD Sports) കളി തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ്(FAN Code) ആപ്ലിക്കേഷന്‍ വഴി ലൈവ് സ്‌ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക. അമേരിക്കയില്‍ വില്ലോ ടിവിയിലാണ് മത്സരത്തിന്‍റെ തത്സമയം സംപ്രേഷണം ഉണ്ടാകുക. കാനഡയില്‍ എടിഎന്‍ ക്രിക്കറ്റ് പ്ലസ് മത്സരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യും. പ്രാദേശിക സമയം 10.30നും ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കുമാണ് അമേരിക്കയിലെയും ടി20 മത്സരങ്ങള്‍ തുടങ്ങുക.

click me!