ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം മഴ മുടക്കുമോ? മത്സരം കാണാനുള്ള വഴികള്‍; യുവപേസര്‍ അരങ്ങേറിയേക്കും

Published : Jul 27, 2023, 01:31 PM IST
ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം മഴ മുടക്കുമോ? മത്സരം കാണാനുള്ള വഴികള്‍; യുവപേസര്‍ അരങ്ങേറിയേക്കും

Synopsis

ഷിംറോണ്‍ ഹെറ്റ്മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്.

ബാര്‍ബഡോസ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ടിന് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ചിന്ത ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ കുറിച്ചാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാം. ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ കളിച്ചേക്കും. ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശയിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുഹമ്മദ് സിറാജ് നാട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തിന് പകരം മുകേഷ് കുമാര്‍ ടീമില്‍ സ്ഥാനം പിടിച്ചേക്കും. നേരത്തെ, ടെസ്റ്റ് പരമ്പരയിലും മുകേഷ് അരങ്ങേറ്റം നടത്തിയിരുന്നു. 

ഷിംറോണ്‍ ഹെറ്റ്മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. 2019 ഡിസംബറിന് ശേഷം വിന്‍ഡീസിന് ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇതിനിടെ നേര്‍ക്കുനേര്‍വന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം.

വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നില്ല! നിലപാട് വ്യക്തമാക്കി ജയിംസ് ആന്‍ഡേഴസ്ണ്‍

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍.

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക
'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാന് മുന്നറിയിപ്പുമായി തിലക് വര്‍മ