ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് ലക്‌നൗവില്‍ തുടക്കം; പിച്ച് കടുത്ത വെല്ലുവിളി, സഞ്ജു തുടരും

Published : Oct 06, 2026, 12:39 PM IST
Team India Captain Shreyas Iyer and West Indies Skipper Shai Hope

Synopsis

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് ലക്‌നൗവിൽ തുടക്കമാകും. ഏഷ്യൻ ഗെയിംസ് സ്വർണ്ണ നേട്ടത്തിന്റെ തിളക്കത്തിൽ ശ്രേയസ് അയ്യരും സംഘവും ഇറങ്ങുമ്പോൾ സഞ്ജു സാംസൺ ടീമിൽ തുടരും.

ലക്‌നൗ: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ലക്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെ തോല്‍പിച്ച് സ്വര്‍ണം നേടിയ തിളക്കവുമായാണ് ശ്രേയസ് അയ്യരും സംഘവും വിന്‍ഡീസിനെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങാനായില്ലെങ്കിലും സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് പ്രതീക്ഷ. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്.

ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മത്സര സമയത്ത് കാലാവസ്ഥ തെളിഞ്ഞുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകനാ സ്റ്റേഡിയത്തിലെ പിച്ചുകള്‍ എപ്പോഴും ഒരു കൗതുകമുണര്‍ത്തുന്ന ഒന്നാണ്: 2023-ല്‍ ഇവിടെ നടന്ന അവസാനത്തെ ടി20 മത്സരത്തില്‍ 100 വിജയലക്ഷ്യം പിന്തുടരാന്‍ ഇന്ത്യക്ക് 19.5 ഓവറുകള്‍ വേണ്ടിവന്നിരുന്നു. 2026 ഐപിഎല്ലില്‍ പിച്ചുകളുടെ സ്വഭാവം രണ്ട് തരത്തിലായിരുന്നു. മറ്റ് മിക്ക സ്റ്റേഡിയങ്ങളിലെയും ബാറ്റിംഗിന് അനുകൂലമായ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി, ആദ്യ പകുതിയില്‍ ലഖ്നൗവിലെ പിച്ചുകള്‍ പേസ് ബൗളര്‍മാരെ കാര്യമായി തുണയ്ക്കുന്നതായിരുന്നു.

പന്തില്‍ മികച്ച ചലനവും ബൗണ്‍സും ലഭിച്ച ഇവിടെ, രണ്ടാം പകുതിയോടെ പിച്ചുകള്‍ ബാറ്റിംഗിന് വളരെ എളുപ്പമുള്ള രീതിയില്‍ പരന്നതായി മാറുകയായിരുന്നു. റഡാറിലെ മഴയുടെ സാന്നിധ്യം പിച്ചില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍, മത്സരത്തിന്റെ തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ചില ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ് / മയങ്ക് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്: കാമില്‍ പുരാന്‍, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍, ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ്, കീമോ പോള്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാത്യു ഫോര്‍ഡെ, അക്കീല്‍ ഹൊസൈന്‍, ഷമാര്‍ ജോസഫ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ; ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു