സഞ്ജു സാംസണ് ഏറെ നിര്‍ണായകം; ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്, സാധ്യതാ ഇലവന്‍ അറിയാം

Published : Oct 09, 2026, 09:38 AM IST
Sanju Samson

Synopsis

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. മോശം ഫോമിലുള്ള സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവാണ് വിൻഡീസ് ലക്ഷ്യമിടുന്നത്.

റാഞ്ചി: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. റാഞ്ചിയില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ലക്‌നൗവിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. തിരിച്ചടിച്ച് ഒപ്പമെത്താന്‍ വെസ്റ്റ് ഇന്‍ഡീസ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശോഭിച്ച ഇന്ത്യ 171ന് വിന്‍ഡീസിനെ എറിഞ്ഞിട്ട് 32 പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ പുറത്താകാതെ 102 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

മോശം ഫോം തുടരുന്ന സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന നാല് കളിയില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 11 റണ്‍സ്. ഇഷാന്‍ കിഷന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം റണ്ണടിക്കുന്നു. തകര്‍ത്തടിക്കുന്ന കൗമാരതാരം വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുന്നു. പ്ലേയിംഗ് ഇലവനില്‍ തുടരാന്‍ റണ്ണടിക്കുകയല്ലാതെ സഞ്ജുവിന് മറ്റ് വഴികളൊന്നുമില്ല. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്താന്‍ സാധ്യതയുമുണ്ട്. ട്വന്റി 20യില്‍ ശക്തമായ തിരിച്ചടിക്കാന്‍ കരുത്തുളള നിരയാണ് വിന്‍ഡീസ്.

പവര്‍പ്ലേയിലെ തകര്‍ച്ച അതിജീവിച്ചാല്‍ വിന്‍ഡീസിനെ ഭയക്കണം. ട്വന്റി 20യില്‍ ശരാശരി 160 റണ്‍സിലേറെ റണ്‍സ് വന്നിട്ടുളള റാഞ്ചിയിലെ വിക്കറ്റില്‍ സ്പിന്നര്‍മാരുടെ പ്രകടനമാവും നിര്‍ണായകമാവുക. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, നമാന്‍ ധീര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, മായങ്ക് യാദവ് / പ്രിന്‍സ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്‌, റൊമരിയോ ഷെപ്പേര്‍ഡ്, മാത്യു ഫോര്‍ഡെ, ഷമാര്‍ സ്പ്രിംഗര്‍ / ഗുഡകേഷ് മോട്ടി, അക്കീല്‍ ഹോസൈന്‍, ഷമാര്‍ ജോസഫ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ അല്ല യഥാര്‍ത്ഥ കഥ! ഭുവനേശ്വർ കുമാർ സ്വിങ്ങ് വീണ്ടെടുത്തത് എങ്ങനെ?
എത്രനാള്‍ ഇങ്ങനെ! സഞ്ജു കണ്‍സിസ്റ്റന്റായെ മതിയാകൂ, ഗംഭീർ കൈ വിടുമോ താരത്തെ?