'ഇനി അടുത്ത തലമുറ നയിക്കട്ടെ'; ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധനഞ്ജയ ഡി സിൽവ

Published : Oct 08, 2026, 03:23 PM IST
Dhananjaya de Silva

Synopsis

നായകസ്ഥാനം ഒഴിയുന്നുവെങ്കിലും ഒരു കളിക്കാരനായി തുടർന്നും ടെസ്റ്റ് ടീമിൽ തെരഞ്ഞെടുപ്പിന് ലഭ്യമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കൊളംബോ: പുതിയ തലമുറയ്ക്ക് വഴിമാറാനായി ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനമൊഴിഞ്ഞ് ഓൾറൗണ്ടർ ധനഞ്ജയ ഡി സിൽവ. നായകസ്ഥാനത്ത് നിന്ന് ഉടനടി പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ സെലക്ഷൻ കമ്മിറ്റിക്ക് വ്യാഴാഴ്ച 35-കാരനായ ധനഞ്ജയ കത്തയച്ചു.

നായകസ്ഥാനം ഒഴിയുന്നുവെങ്കിലും ഒരു കളിക്കാരനായി തുടർന്നും ടെസ്റ്റ് ടീമിൽ തെരഞ്ഞെടുപ്പിന് ലഭ്യമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനമെന്ന വലിയ ഉത്തരവാദിത്തം ഇനി അടുത്ത തലമുറയ്ക്ക് കൈമാറണമെന്നാണ് തന്‍റെ ആത്മാർത്ഥമായ ആഗ്രഹമെന്ന് സെലക്ഷൻ കമ്മിറ്റിക്കയച്ച കത്തിൽ ധനഞ്ജയ കുറിച്ചു. 2024 ജനുവരിയിൽ ദിമുത് കരുണരത്നയ്ക്ക് പകരക്കാരനായാണ് ധനഞ്ജയ ഡി സിൽവ ശ്രീലങ്കൻ ടെസ്റ്റ് ടീമിന്‍റെ അമരത്തെത്തുന്നത്. തുടർന്ന് 18 ടെസ്റ്റ് മത്സരങ്ങളിൽ ശ്രീലങ്കയെ നയിച്ച ധനഞ്ജയക്ക് കീഴിൽ 7 മത്സരങ്ങളിൽ ടീം ജയിച്ചു.

നായകനായുള്ള 18 മത്സരങ്ങളിൽ നിന്ന് 36.45 ശരാശരിയിൽ 1,130 റൺസ് നേടിയ ധനഞ്ജയ, ഓഫ് സ്പിന്നർ എന്ന നിലയിൽ 9 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കായി ഇതുവരെ 69 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ധനഞ്ജയ 13 സെഞ്ചുറികൾ അടക്കം 4,400-ലധികം റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ നൽകിയ മികച്ച സേവനങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ആഷ്‌ലി ഡി സിൽവ ധനഞ്ജയക്ക് നന്ദി രേഖപ്പെടുത്തുകയും ഭാവി കരിയറിന് ആശംസകൾ നേരുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ഇനി ചോദ്യങ്ങളേ വേണ്ട'; വിമർശകർക്ക് മറുപടിയുമായി പൂജാര
വിൻഡീസിനെതിരായ രണ്ടാം ടി20, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ചേതേശ്വര്‍ പൂജാര