ഇന്ത്യ-വിന്‍ഡീസ് ടി20:താരങ്ങളെത്തി; ആവേശപ്പൂരത്തിനായി കാത്തിരിപ്പ്

Published : Dec 07, 2019, 10:31 PM ISTUpdated : Dec 08, 2019, 12:23 AM IST
ഇന്ത്യ-വിന്‍ഡീസ് ടി20:താരങ്ങളെത്തി; ആവേശപ്പൂരത്തിനായി കാത്തിരിപ്പ്

Synopsis

ക്യാപ്റ്റന്‍ വിരാട് കോലിയും മലയാളി താരം സഞ്ജു സാംസണുമാണ് ആരാധകരില്‍ ഏറ്റവും അധികം ആവേശം ഉയര്‍ത്തിയത്.

തിരുവനന്തപുരം: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് ഗംഭീര  വരവേല്‍പ്പ്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍,വൈകിട്ട്  ഏഴേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരങ്ങളെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു.

ക്യാപ്റ്റന്‍ വിരാട് കോലിയും മലയാളി താരം സഞ്ജു സാംസണുമാണ് ആരാധകരില്‍ ഏറ്റവും അധികം ആവേശം ഉയര്‍ത്തിയത്.ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ കോവളത്തെ  ഹോട്ടലിലേക്ക്  പോയി.നാളെ വൈകീട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്.

കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. നാളെ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാം. തലസ്ഥാനത്ത് മൂടിക്കെട്ടിയ കാലവസ്ഥയായിരുന്നു ഇന്ന്. വൈകിട്ടോടെ മഴ പെയ്യുകയും ചെയ്തു. മത്സരദിവസമായി ഞായറാഴ്ച വൈകീട്ട് മഴ പെയ്താും, മത്സരം തടസ്സപ്പെടില്ലെന്ന പ്രതീക്ഷയിലാണ് കെസിഎ. മഴ പെയ്താലും അര മണിക്കൂറിനുള്ളില്‍ മത്സരം തുടങ്ങാനാകുമെന്ന് കെ സി എ ഭാരവാഹികള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങുന്നു