
ഗുവാഹത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. 59 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 47 ഓവറിൽ 269/8 എന്ന മികച്ച സ്‌കോർ നേടി. മധ്യനിരയിൽ അമൻസ് ജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ മുൻനിര മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ മധ്യനിര ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ തളർന്നു. 45.4 ഓവറിൽ ശ്രീലങ്ക 211 റൺസിന് ഓൾ ഔട്ടായി. ശ്രീലങ്കക്കായി ക്യാപ്റ്റൻ ചാമരി അതപത്തു (42), ഹർഷിത സമരാവിച്രമ (37) എന്നിവരാണ് ലങ്കൻ നിരയിൽ മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്.
ബൗളർമാരുടെ ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ദീപ്തി ശർമ 3 വിക്കറ്റും സ്നേഹ റാണ 2 വിക്കറ്റും, ശ്രീ ചരണി 1 വിക്കറ്റും നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വവും ടീമിന്റെ ഒറ്റക്കെട്ടായ പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!