
മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയക്ക്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലറില്‍ ഏഴ് റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. എല്ലിസ് പെറി 72 റണ്‍സ് നേടി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. അഷ്‌ലി ഗാര്‍ഡ്‌നര്‍, അലാന കിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-1ന് മുന്നിലായി. ഒരു മത്സരമാണ് ഇനി അവശേഷിക്കുന്നത്.
അത്ര നല്ലതല്ലായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 49 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ഥാന (16), ഷെഫാലി വര്‍മ (20), ജമീമ റോഡ്രിഗസ് (8) എന്നിവരാണ് മടങ്ങിയത്. പിന്നീട് ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 46), ദേവിക വൈദ്യ (26 പന്തില്‍ 32) എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ റണ്‍നിരക്ക് ഉയര്‍ന്നത്. ഇരുവരും 71 റണ്‍സാണ് കൂട്ടിചേര്‍ത്ത്. ഇരുവരും മടങ്ങിയതിന് പിന്നാലെ റിച്ച ഘോഷ് (19 പന്തില്‍ 40) ശ്രമിച്ച് നോക്കിയെങ്കിലും ഫലം കണ്ടില്ല. ദീപ്തി ശര്‍മ (12) പുറത്താവാതെ നിന്നു. ഡാര്‍സി ബ്രൗണിന് ഒരു വിക്കറ്റുണ്ട്.
നേരത്തെ, എല്ലിസ് പെറിയുടെ (72) അര്‍ധ സെഞ്ചുറിയിലും അഷ്‌ലി ഗാര്‍ഡ്‌നറുടെ (42) പ്രകടനത്തിന്റെയും കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ അലീസ ഹീലി (30) തുടകത്തില്‍ റിട്ടയേര്‍ ഹര്‍ട്ടായി. ദീപ്തി ശര്‍മ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. ഭേദപ്പെട്ട തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ബേത് മൂണിയെ സാക്ഷി (2) നിര്‍ത്തി അലീസ ആക്രമിച്ച് തുടങ്ങി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 24 ആയിരിക്കെ മൂണി മടങ്ങി. തഹ്ലിയ മഗ്രാത്തിനും (9) തിളങ്ങാനായിരുന്നില്ല. തഹ്ലിയ മടങ്ങുമ്പോള്‍ 46 റണ്‍സുണ്ടായിരുന്നു ഓസീസിന്. ഇതിനിടെ അലീസ റിട്ടയേര്‍ഡ് ഹര്‍ട്ടായത് ഓസീസിന് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഗാര്‍ഡ്‌നര്‍- പെറി സഖ്യം മനോഹരമായി ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 94 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഗാര്‍ഡ്‌നറെ പുറത്താക്കി ദീപ്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 27 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഗാര്‍ഡ്‌നര്‍ നേടിയിരുന്നു. ഗാര്‍ഡ്‌നര്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഗ്രേസ് ഹാരിസ് (42) അവസാന ഓവറുകളില്‍ റണ്‍നിരക്ക് കൂട്ടി. പെറിക്കൊപ്പം 48 റണ്‍സാണ് ഗ്രേസ് കൂട്ടിചേര്‍ത്തത്. 12 പന്തുകള്‍ മാത്രം നേരിട്ട താരം നാല് ഫോറും ഒരു സിക്‌സും നേടി.
നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാജേശ്വരി ഗെയ്കവാദിന് പകരം ഹര്‍ലീന്‍ ഡിയോള്‍ ടീമിലത്തി. ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദേവിക വൈദ്യ, റിച്ചാ ഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, രാധ യാദവ്, അഞ്ജലി ശര്‍വാണി, രേണുക ഠാക്കൂര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!