വനിതാ ലോകകപ്പ്: ഗ്രേസും പെറിയും തിളങ്ങി! ഓസീസിനെതിരെ ഇന്ത്യക്ക് 151 റണ്‍സ് വിജയലക്ഷ്യം

Published : Oct 13, 2024, 09:31 PM ISTUpdated : Oct 13, 2024, 09:33 PM IST
വനിതാ ലോകകപ്പ്: ഗ്രേസും പെറിയും തിളങ്ങി! ഓസീസിനെതിരെ ഇന്ത്യക്ക് 151 റണ്‍സ് വിജയലക്ഷ്യം

Synopsis

ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 151 റണ്‍സ് വിജയലക്ഷ്യം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് വേണ്ടി ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. ഷെഫാലി വര്‍മ (20), സ്മൃതി മന്ഥാന (4) എന്നിവരാണ് ക്രീസില്‍. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയിച്ചാല്‍ മാത്രം പോര. സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം തന്നെ വേണം.  

മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് ഗ്രേസ് - മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.

ഓസ്ട്രേലിയ: ബേത് മൂണി (വിക്കറ്റ് കീപ്പര്‍), ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, ആഷ്ലീ ഗാര്‍ഡ്നര്‍, ഫോബ് ലിച്ച്ഫീല്‍ഡ്, തഹ്ലിയ മഗ്രാത് (ക്യാപ്റ്റന്‍), ജോര്‍ജിയ വെയര്‍ഹാം, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനെക്സ്, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധാ യാദവ്, രേണുക താക്കൂര്‍ സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍