വൈഷ്ണവിക്ക് അഞ്ച് വിക്കറ്റ്, പ്രിതകയ്ക്കും ഷഫാലിക്കും അര്‍ധ സെഞ്ചുറി; സിംബാബ്‌വെക്കെതിരെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

Published : Oct 28, 2026, 07:08 PM IST
Vaishnavi Sharma

Synopsis

വഡോദരയിൽ നടന്ന മൂന്നാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര തൂത്തുവാരി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയാണ് സിംബാബ്‌വെയെ 131 റൺസിലൊതുക്കിയത്. മറുപടി ബാറ്റിംഗിൽ പ്രതിക റാവൽ, ഷഫാലി വർമ എന്നിവരുടെ അർധ സെഞ്ചുറികൾ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

വഡോദര: സിംബാബ്‌വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരി. വഡോദരയില്‍ നടന്ന മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ജയിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെ 39.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകള്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

യസ്തിക ഭാട്ടിയ (0), ഹര്‍ലീന്‍ ഡിയോള്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഭാട്ടിയ മടങ്ങി. ഒമ്പതാം ഓവറില്‍ ഹര്‍ലീനും പവലിയനിലേക്ക് നടക്കേണ്ടി വന്നു. എന്നാല്‍ പ്രതിക റാവല്‍ (59), ഷഫാലി വര്‍മ (51) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികള്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്തു. 26 പന്തുകള്‍ മാത്രം നേരിട്ട ഷഫാലി മൂന്ന് സിക്‌സും ആറ് ഫോറും നേടി. പ്രതികയുടെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.

നേരത്തെ സിംബാബ്‌വെ നിരയില്‍ 37 റണ്‍സ് നേടിയ മൊഡസ്റ്റര്‍ മുപാചിക്വാ (37), ജോസഫിന്‍ എന്‍കോമോ (35) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ചീഡ്‌സ ദുരുരു (20), ന്യാഷ ഗ്വാന്‍സുര (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ നിരയില്‍ വൈഷ്ണവിക്ക് പുറമെ ക്രാന്തി ഗൗദ്, സയാലി സത്ഗാരെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദര്‍ഭ 411 റണ്‍സിന് പുറത്ത്, അര്‍ജുന് നാല് വിക്കറ്റ്
സീനിയര്‍ വനിതാ ടി20: റയില്‍വേസിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തോല്‍വി