മന്ദാനയുടെ സെഞ്ചുറിക്ക് പിന്നാലെ സ്‌നേഹ് റാണയ്ക്ക് നാല് വിക്കറ്റ്; ത്രിരാഷ്ട്ര പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്

Published : May 11, 2025, 07:19 PM IST
മന്ദാനയുടെ സെഞ്ചുറിക്ക് പിന്നാലെ സ്‌നേഹ് റാണയ്ക്ക് നാല് വിക്കറ്റ്; ത്രിരാഷ്ട്ര പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്

Synopsis

സ്മൃതി മന്ദാനയുടെ സെഞ്ചുറിയും സ്നേഹ് റാണയുടെ നാല് വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

കൊളംബോ: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം. ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് നേടിയത്. 101 പന്തില്‍ 116 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയുടെ പോരാട്ടം 48.2 ഓവറില്‍ 245ന് അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ നാലും അമന്‍ജോത് കൗര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 

51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമാരി അത്തപത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. നിലക്ഷി ഡി സില്‍വ (48), വിഷ്മി ഗുണരത്‌നെ (36), ഹര്‍ഷിത സമരവിക്രമ (26), അനുഷ്‌ക സഞ്ജീവനി (28), സുഗന്ധിക കുമാരി (27) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി മന്ദാനയും പ്രതിക റാവലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 70 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. 21 റണ്‍സില്‍ ജീവന്‍ ലഭിച്ച മന്ദാന മികച്ച കൂട്ടുകെട്ടുകളിലൂടെ ഇന്ത്യയെ നയിച്ചു. 

രണ്ടാം വിക്കറ്റില്‍ ഹല്‍ലീന്‍ ഡിയോളിനൊപ്പം 120 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ മന്ദാന ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. അവസാന പത്തോവറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(30 പന്തില്‍ 41), ജെമീമ റോഡ്രിഗസ്(29 പന്തില്‍ 44), അമന്‍ജ്യോത് കൗര്‍(12 പന്തില്‍ 18), ദീപ്തി ശര്‍മ(14 പന്തില്‍ 20) എന്നിവര്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 90 റണ്‍സാണ് അടിച്ചെടുത്ത്. 92 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി സ്മൃതി മന്ദാന 15 ഫോറും രണ്ട് സിക്‌സും പറത്തി. മന്ദാനയുടെ കരിയറിലെ പതിനൊന്നാം ഏകദിന സെഞ്ചുറിയാണിത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് മന്ദാന. 

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറിയുള്ള മൂന്നാമത്തെ താരവും മന്ദാനയാണ്. മെഗ് ലാനിങ്(15) സൂസി ബേറ്റ്‌സ്(13) എന്നിവരാണ് മന്ദാനക്ക് മുന്നിലുള്ളത്. ഇന്ന് രണ്ട് സിക്‌സ് പറത്തിയതോടെ വനിതാ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തുന്ന താരമെന്ന റെക്കോര്‍ഡും മന്ദാന സ്വന്തമാക്കി. 54 സിക്‌സുകള്‍ പറത്തിയ മന്ദാന 52 സിക്‌സുകള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയാണ് പിന്നിലാക്കിയത്.

അവസാനം കളിച്ച 20 ഏകദിന ഇന്നിംഗ്‌സില്‍ 117(127), 136(120), 90(83), 5(7), 0(2), 100(122), 8(10), 9(8), 105(109), 91(102), 53(47), 4(19), 41(29), 73(54), 135(80), 43(46), 36(54), 18(28), 51(63), 116(101). എന്നിങ്ങനെയാണ് മന്ദാനയുടെ പ്രകടനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്