ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ടോസ്; ഉമ്രാന്‍ തിരിച്ചെത്തി, രണ്ട് ടീമിലും മാറ്റങ്ങള്‍

By Web TeamFirst Published Dec 7, 2022, 11:15 AM IST
Highlights

അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസന്‍ മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ്. തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെനും പുറത്തായി. അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസന്‍ മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, അനാമുള്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, മെഹിദി ഹസന്‍ മിറാസ്, നസും അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഷേര്‍ ബംഗ്ലാ ക്രിക്കറ്റ് ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 228 റണ്‍സാണ്. സ്ലോ വിക്കറ്റില്‍ ബാറ്റ് ചെയ്യുക എളുപ്പമല്ല. സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ക്ക് എളുപ്പമാവും. ആദ്യ ഏകദിനത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വേരിയേഷനുകള്‍ കൊണ്ടുവന്നാല്‍ മാത്രമെ പേസര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.

ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186 എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവരില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിയ മെഹിദി ഹസന്‍ മിറാസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലിറ്റണ്‍ ദാസ് (41), ഷാക്കിബ് അല്‍ ഹസന്‍ (29) എന്നിവരും തിളങ്ങിയിരുന്നു.

കാമറൂണ്‍, സെനഗല്‍, ഘാനയും സഞ്ചരിച്ച വഴിയിലൂടെ മൊറോക്കോ; ചരിത്രം കുറിക്കുമോയെന്ന് ശനിയാഴ്ച്ച അറിയാം

click me!