ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്! ടീമില്‍ മാറ്റം, അര്‍ഷ്ദീപ് പുറത്ത്; മാറ്റമില്ലാതെ ഇംഗ്ലണ്ട്

Published : Jan 28, 2025, 06:56 PM ISTUpdated : Jan 28, 2025, 07:01 PM IST
ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്! ടീമില്‍ മാറ്റം, അര്‍ഷ്ദീപ് പുറത്ത്; മാറ്റമില്ലാതെ ഇംഗ്ലണ്ട്

Synopsis

അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ വിക്കറ്റ് കീപ്പറായി കളിക്കുക ജാമി സ്മിത്തായിരിക്കും. ഫില്‍ സാള്‍ട്ട് ഫീല്‍ഡ് ചെയ്യും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ഇതെന്ത് മറിമായം? രാവിലെ പഞ്ചാബിനൊപ്പം രഞ്ജി കളിച്ച്, വൈകിട്ട് ഇന്ത്യന്‍ ടീമിനൊപ്പം! രമണ്‍ദീപിന്‍റെ അത്ഭുതയാത്ര

മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പരമ്പരയില്‍ ജീവന്‍ നിലനിത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായ സഞ്ജുവിന് ഇന്ന് ഫോമിലാവേണ്ടത് അനിവാര്യമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമും ഇന്ത്യക്ക് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.

മറുവശത്ത് അര്‍ഷ്ദീപ് സിംഗിന്റെ ഷോര്‍ട്ട് ബോളിന് മുന്നില്‍ രണ്ട് കളികളിലും പുറത്തായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും മങ്ങിയ പ്രകടനങ്ങള്‍ക്ക് പുറമെ വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്നിന് മുന്നില്‍ പതറുന്ന മധ്യനിരയാണ് ഇംഗ്ലണ്ടിന്റെ തലവേദന.ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ മാത്രമാണ് ആദ്യ രണ്ട് കളികളിലും ആധികാരിക ബാറ്റിംഗ് കാഴ്ചവെച്ച ഒരേയൊരു താരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്