രമണ്‍ദീപ് ചെന്നൈയില്‍ രണ്ടാം ടി20ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. രമണ്‍ദീപിന്റെ യാത്രയാണ് രസകരം.
ചെന്നൈ: കഴിഞ്ഞ രമണ്‍ദീപ് സിംഗിനെ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പുറംവേദനയെ തുടര്‍ന്ന് റിങ്കു സിംഗിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ രമണ്‍ദീപിനെ ടീമിലേക്ക് വിളിക്കുകയായിരുന്നു. മൂന്നും മത്സരങ്ങളാണ് റിങ്കുവിന് നഷ്ടമാവുക. റിങ്കു മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച താരമാണ് രമണ്‍ദീപ്. രണ്ടും നേരത്തെ, നിതീഷ് കുമാര്‍ റെഡ്ഡിക്കും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ദുബെ മൂന്നാം ടി20യ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. രമണ്‍ദീപ് ചെന്നൈയില്‍ രണ്ടാം ടി20ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. രമണ്‍ദീപിന്റെ യാത്രയാണ് രസകരം. ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ദിവസം അദ്ദേഹം പഞ്ചാബിന് വേണ്ടി കര്‍ണാടകയ്‌ക്കെതിരെ രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് (25 ഞായര്‍) വൈകുന്നേരമായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20യും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത അദ്ദേഹം വൈകുന്നേരം ആവുമ്പോഴേക്കും ചെന്നൈയിലെത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബിനായി അഞ്ചാമതായി ക്രീസിലെത്തിയ താരം റണ്‍സൊന്നുമെടുക്കാതെ മടങ്ങി. കേവലം നാല് പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. പിന്നാലെ താരം ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു താരം. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വലിയ ദൂരമില്ലാത്തതുകൊണ്ടുതന്നെ താരത്തിന് വേഗത്തിലെത്താന്‍ സാധിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 16 റണ്‍സെടുത്ത രമണ്‍ദീപായിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിംഗ്‌സില്‍ പഞ്ചാബ് 55 റണ്‍സിന് പുറത്താവുകയും ചെയ്തിരുന്നു. പിന്നാലെ മത്സരം കര്‍ണാടക ജയിക്കുകയും ചെയ്തു. പഞ്ചാബിനെ ഇന്നിംഗ്‌സിനും 207 റണ്‍സിനും കര്‍ണാടക തോല്‍പ്പിക്കുകയായിരുന്നു.
പഞ്ചാബിന്റെ 55നെതിരെ കര്‍ണാടക 475 റണ്‍സ് അടിച്ചെടുത്തു. 420 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയുമായി പൊതുതിയെങ്കിലും ഇന്നിംഗ്‌സിനും 207 റണ്‍സിനും തോറ്റു. 171 പന്തില്‍ 102 റണ്‍സടിച്ച ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗില്ലിന് പുറമെ 27 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ഡെയും 26 റണ്‍സുമായി പുറത്താകാതെ നിന്ന സുഖ്ദീപ് ബജ്വയും മാത്രമെ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതിയുള്ളു. സ്‌കോര്‍ പഞ്ചാബ് 55, 213, കര്‍ണാടക 475.

