അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്! രണ്ട് താരങ്ങള്‍ അരങ്ങേറ്റത്തിന്; വിക്കറ്റിന് പിന്നില്‍ സഞ്ജു തന്നെ

Published : Aug 18, 2023, 07:21 PM ISTUpdated : Aug 18, 2023, 07:26 PM IST
അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്! രണ്ട് താരങ്ങള്‍ അരങ്ങേറ്റത്തിന്; വിക്കറ്റിന് പിന്നില്‍ സഞ്ജു തന്നെ

Synopsis

മൂന്ന് പേസര്‍മാരും രണ്ട് സിപന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയുമാണ് സ്പിന്നര്‍മാര്‍. ബുമ്രയ്ക്ക് പുറമെ, അര്‍ഷ്ദീപും പ്രസിദ്ധും സ്പിന്നാര്‍മാരായി ടീമിലെത്തി.

ഡബ്ലിന്‍: ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗിനും പരിക്കല്‍ നിന്ന് മോചിതനായ പ്രസിദ്ധ് കൃഷ്ണയ്ക്കും ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍ അരങ്ങേറ്റം. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യിലൂടെയാണ് ഇരുവരും അരങ്ങേറ്റം നടത്തുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, ഡബ്ലിനില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് പേസര്‍മാരും രണ്ട് സിപന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയുമാണ് സ്പിന്നര്‍മാര്‍. ബുമ്രയ്ക്ക് പുറമെ, അര്‍ഷ്ദീപും പ്രസിദ്ധും സ്പിന്നാര്‍മാരായി ടീമിലെത്തി. സഞ്ജു മൂന്നാമത് കളിക്കും. റിതുരാജ് ഗെയ്കവാദും യശസ്വീ ജെയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. തിലക് വര്‍മയും ജെയ്‌സ്വാളും സ്പിന്‍ എറിയാന്‍ സാധ്യതയേറെ.

ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!

ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്കവാദ്, യശസ്വീ ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക് അഡെയ്ര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

സഞ്ജു സാംസണ്‍, തിലക് വര്‍മ, ആവേശ് ഖാന്‍, രവി ബിഷ്ണോയ് തുടങ്ങിയ യുവതാരങ്ങല്‍ക്ക് ഏഷ്യാ കപ്പ് ടീമിലിടം നേടാനുള്ള അവസരമാണ് ഈ പരമ്പര. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സഞ്ജുവിന് വിമര്‍ശകരുടെ വായടപ്പിക്കുന്നൊരു ഇന്നിംഗ്സ് ഇന്ന് കാഴ്ചവെക്കേണ്ടത് അനിവാര്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ
'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം