പൃഥി ഷാ കാത്തിരിക്കണം! ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്

By Web TeamFirst Published Jan 27, 2023, 6:51 PM IST
Highlights

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രന്‍് ബോള്‍ട്ട് തുടങ്ങിയ പേസര്‍മാരും ന്യൂസിലന്‍ഡ് നിരയിലില്ല.

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബൗളെറിയും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. പൃഥ്വി ഷായുടെ തിരിച്ചുവരവ് ഇനിയും വൈകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യാണിത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി. കിഷന്‍ വിക്കറ്റിന് പിന്നില്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പൃഥ്വി കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ഏകദിന ഫോം കണക്കിലെടുത്ത് താരത്തെ പുറത്തിരുത്തുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രന്‍് ബോള്‍ട്ട് തുടങ്ങിയ പേസര്‍മാരും ന്യൂസിലന്‍ഡ് നിരയിലില്ല. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ടി20 ടീമിലില്ല. പകരം മാര്‍ക് ചാപ്മാന്‍, ഇഷ് സോധി എന്നിവര്‍ ടീമിലെത്തി. പരിക്ക് കാരണം സോധിക്ക് ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യ: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷ്ദീപ് സിംഗ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

രഞ്ജി ട്രോഫി: പുതുച്ചേരിയോട് ലീഡ് വഴങ്ങി; കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

click me!