ഈഡനില്‍ ടോസ് ജയിച്ച് ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മാറ്റം; സഞ്ജു സാംസണ്‍ തുടരും, ടീമില്‍ മാറ്റമില്ല

Published : Mar 01, 2026, 06:46 PM IST
India vs West Indies

Synopsis

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. 

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സിംബാബ്‌വെക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരും. ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ബ്രന്‍ഡന്‍ കിംഗിന് പകരം അകെയ്ല്‍ ഹൊസീന്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, മാത്യു ഫോര്‍ഡ്, അകീല്‍ ഹൊസൈന്‍, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

കാലാവസ്ഥാ റിപ്പോര്‍ട്ട്: മഴ ഭീഷണിയില്ല

ആരാധകര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്നും വരുന്നത്. കൊല്‍ക്കത്തയില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കളി തടസ്സമില്ലാതെ നടക്കും. 25-28 ഡിഗ്രി സെല്‍ഷ്യസ് അയിരിക്കും അന്തരീക്ഷ താപനില. 70 ശതമാനത്തിന് മുകളിലായിരിക്കും ഹ്യുമിഡിറ്റി. ഇത് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായേക്കാം. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയും മുന്നിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു സാംസണ്‍ റഫറൻസുമായി സീസണിലേക്കുള്ള പുതിയ ജേഴ്സി പുറത്തിറക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്; വിലയും പ്രത്യേകതകളും അറിയാം
സെമി പോലും കാണാനാകാതെ പാക്കിസ്ഥാൻ; സല്‍മാൻ അഗയെ ചതിച്ചത് ബാറ്റിങ് നിരയോ?