
ചെന്നൈ: ചെന്നൈ: ഐപിഎൽ 19-ാം പതിപ്പിന് മുന്നോടിയായി പുതിയ ജേഴ്സി അവതരിപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. 'എല്ലാം പുതിയതാണ്, എല്ലാം നിങ്ങൾക്കായി മാത്രം' എന്ന അടിക്കുറിപ്പോടെയാണ് ടീം തങ്ങളുടെ ജേഴ്സി പുറത്തിറക്കിയത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വൻ മാറ്റങ്ങളുമായാണ് ഇത്തവണ ടീം എത്തുന്നത്.
നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തില്‍ സിനിമാറ്റിക് ശൈലിയിലായണ് ചെന്നൈ ജേഴ്സി പുറത്തിറക്കുന്ന വീഡിയോ അവതരിപ്പിച്ചത്. തല ധോണി അവസാനം എത്തുന്ന വീഡിയോയില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണ് പ്രത്യേക റഫറന്‍സുണ്ട്.
ഐക്കണിക് ആയ 'കാനറി യെല്ലോ' നിറത്തിൽ അത്യാധുനിക ഡിസൈനുകൾ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. എം.എസ് ധോണിയും നായകൻ റുതുരാജ് ഗെയ്‌ക്‌വാദും ഉൾപ്പെടെയുള്ള താരങ്ങൾ ചെപ്പോക്കിൽ പരിശീലനം ആരംഭിച്ച ഘട്ടത്തിലാണ് ജേഴ്സി ലോഞ്ച് നടന്നത്.
ജേഴ്സിയുടെ മുൻഭാഗത്ത് പ്രധാന സ്പോൺസറായ 'ഇത്തിഹാദ് എയർവേയ്‌സി'ന്‍റെ ലോഗോ ഇടം പിടിച്ചിട്ടുണ്ട്. 2021 മുതൽ സി.എസ്.കെ തുടരുന്ന രീതി അനുസരിച്ച്, ഇന്ത്യൻ സായുധ സേനയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള 'ക്യാമഫ്ലേജ്' സ്ട്രിപ്പുകൾ ഇത്തവണയും തോളിലുണ്ട്. വേനൽക്കാലത്തെ കടുത്ത ചൂടിലും താരങ്ങൾക്ക് ആശ്വാസം നൽകുന്ന 'മോയിസ്ചർ വിക്കിംഗ്' സാങ്കേതികവിദ്യയുള്ള പുനരുപയോഗം ചെയ്ത പോളിസ്റ്റർ തുണിത്തരമാണ് ജേഴ്സിക്കായി ഉപയോഗിച്ചിരിക്കുന്നത്.
ആരാധകർക്ക് അവരുടെ ബജറ്റിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ മൂന്ന് വിഭാഗങ്ങളിലായാണ് ജേഴ്സി ലഭ്യമാകുന്നത്:
എഡിഷൻ പ്രത്യേകത ഏകദേശ വില (ഇന്ത്യൻ രൂപയില്‍)
പ്ലെയർ എഡിഷൻ:കളിക്കാര്‍ ഗ്രൗണ്ടിൽ ധരിക്കുന്നത് 4,999-5,999 രൂപ
റിപ്ലിക്ക എഡിഷൻ:മികച്ച നിലവാരമുള്ള ഫാൻ പതിപ്പ് 2,499- 2,999 രൂപ
ഫാൻ/സ്റ്റേഡിയം ടീം എഡിഷൻ: സാധാരണ ആരാധകർക്കായി കുറഞ്ഞ വിലയിൽ 799 - 1,299 രൂപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!