രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ച് ഇന്ത്യ; രണ്ട് മാറ്റം വരുത്തി വെസ്റ്റ് ഇന്‍ഡീസ്, മാറ്റമില്ലാതെ ശുഭ്മാന്‍ ഗില്ലും സംഘവും

Published : Oct 10, 2025, 09:19 AM IST
India Won the Toss Against West Indies

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്. പരമ്പര തൂത്തുവാരാനാണ് ഇന്ത്യയുടെ ലക്ഷ്യം.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ബ്രന്‍ഡന്‍ കിംഗ്, ജൊഹാന്‍ ലയ്‌നെ എന്നിവര്‍ പുറത്തായി. ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാംബെല്‍, ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

ആദ്യ ടെസ്റ്റിലെ ഇന്നിംഗ്‌സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്താന്‍ പാടുപെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും വ്യക്തമായ മേല്‍ക്കൈ. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് ത്രയത്തിന്റെ സ്പിന്‍ മികവിനേയും ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ് ജോഡിയുടെ വേഗപന്തുകളേയും അതിജീവിക്കുകയാവും വിന്‍ഡീസിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 90 ഓവര്‍ തികച്ച് കളിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞിരുന്നില്ല. യശസ്വീ ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ ഓപ്പണിംഗ് ജോഡിക്കൊപ്പം ശുഭ്മന്‍ ഗില്‍, ധ്രുവ് ജുറല്‍ എന്നിവര്‍കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര ശക്തം. നതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യയെ സന്തുലിത സംഘമാക്കും. അല്‍സാരി ജോസഫും ഷമാര്‍ ജോസഫും പരിക്കേറ്റ് പുറത്തായ അഭാവം മറികടക്കാന്‍ വിന്‍ഡീസ് പേസര്‍മാര്‍ക്ക് കഴിയുന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര