ചിന്നസ്വാമിയില്‍ ഇന്ത്യക്ക് ടോസ്; ഒരു മാറ്റത്തോടെ ദക്ഷിണാഫ്രിക്ക

Published : Sep 22, 2019, 06:46 PM ISTUpdated : Sep 22, 2019, 06:49 PM IST
ചിന്നസ്വാമിയില്‍ ഇന്ത്യക്ക് ടോസ്; ഒരു മാറ്റത്തോടെ ദക്ഷിണാഫ്രിക്ക

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തേയും മൂന്നാമത്തെയും ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തേയും മൂന്നാമത്തെയും ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക്  പരമ്പര സ്വന്തമാക്കാം. 

മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി. മത്സരത്തിനിടെ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. 

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ബോണ്‍ ഫോര്‍ടിന്‍, കഗിസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം