ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തി! വിജയത്തിനിടയിലും ബ്രേസ്‌വെല്ലിന്റെ പേര് മറക്കാതെ രോഹിത്; സിറാജിനും പ്രശംസ

By Web TeamFirst Published Jan 19, 2023, 12:09 PM IST
Highlights

ചില നേട്ടങ്ങളുടെ പട്ടികയില്‍ ബ്രേസ്‌വെല്ലും ഇടംപിടിച്ചിരുന്നു. ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ ബ്രേസ്‌വെല്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിനിടയിലും മൈക്കല്‍ ബ്രേസ്‌വെല്ലിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 78 പന്തില്‍ 140 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്ലാണ് ടീമിന് വിജയപ്രതീക്ഷ നല്‍കിയത്. ഒരു ഘട്ടത്തില്‍ ആറിന് 131 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. പിന്നീട് ബ്രേസ്‌വെല്ലിന്റെ ബാറ്റിംഗ് കരുത്തില്‍ 337 റണ്‍സ് അടിച്ചെടുക്കാന്‍ ന്യൂസിലന്‍ഡിനായി. ഒരുഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറില്‍ പുറത്തായത് തിരിച്ചടിയായി.

പിന്നാലെ ബ്രേസ്‌വെല്ലിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് രോഹിത് രംഗത്തെത്തി. മത്സരശേഷം രോഹിത് പറഞ്ഞതിങ്ങനെ... ''ബ്രേസ്‌വെല്ലിനെ പ്രശംസിക്കാതെ വയ്യ. അയാള്‍ ബാറ്റ് ചെയ്ത രീതി, കളിച്ച ഷോട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാം ക്ലീന്‍ സ്‌ട്രൈക്ക് ആയിരുന്നു. നന്നായിട്ട് പന്തെറിഞ്ഞാല്‍ അവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുമെന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ പന്തെറിയുന്നതില്‍ അല്‍പം പിഴച്ചു. വെല്ലുവിളി ഏറ്റെടുക്കാന്‍ ടീമിന് താല്‍പര്യമാണെന്ന് ഞാന്‍ ടോസ് സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച സാഹചര്യമായിരുന്നില്ല ആദ്യ ഏകദിനത്തിലേത്.'' രോഹിത് പറഞ്ഞു.

ഗില്ലിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഗില്‍ മനോഹരമായി കളിക്കുന്നു. അവന്റെ ഫോം പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവനെ പിന്തുണച്ചത്. കണ്ടിരിക്കാന്‍ തന്നെ മനോഹരം. സിറാജ് ഗംഭീരമായി പന്തെറിയുന്നു. ഇന്നത്തെ മത്സരത്തിന്റെ കാര്യം മാത്രമല്ല, ടെസ്റ്റിലും, ടി20 ഫോര്‍മാറ്റിലും അവന്‍ നന്നായി പന്തെറിയുന്നു. പദ്ധതികളെല്ലാം ഭംഗിയാവാന്‍ അവന്‍ നടപ്പാക്കുന്നു.'' രോഹിത് വ്യക്തമാക്കി.

ചില നേട്ടങ്ങളുടെ പട്ടികയില്‍ ബ്രേസ്‌വെല്ലും ഇടംപിടിച്ചിരുന്നു. ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ ബ്രേസ്‌വെല്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെ റോഞ്ചി പുറത്താവാതെ 170 റണ്‍സ് നേടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസ് രണ്ടാമതുണ്ട്. 2017ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താവാതെ 146 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. ശ്രീലങ്കയുടെ തിസാര പെരേര, ബ്രേസ്‌വെല്ലിനൊപ്പം മൂന്നാമത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ തന്നെയായിരുന്നു ഈ നേട്ടം.

എന്തൊക്കെ പറഞ്ഞാലും കളി ജയിപ്പിക്കാന്‍ അവന്‍ തന്നെ വേണം, 'ലോര്‍ഡ് ഷര്‍ദ്ദുലിനെ' വാഴ്ത്തി ആരാധകര്‍

click me!