ലോകകപ്പ് ഞങ്ങളുടെ മുറ്റത്താണ്, ഇത്തവണ കളിമാറും! എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി രോഹിത് ശര്‍മ

Published : Jun 28, 2023, 09:02 AM IST
ലോകകപ്പ് ഞങ്ങളുടെ മുറ്റത്താണ്, ഇത്തവണ കളിമാറും! എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി രോഹിത് ശര്‍മ

Synopsis

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് മത്സരക്രമം ഐസിസി പുറത്തുവിട്ടത്. പിന്നാലെ സംസാരിക്കുകയായിരുന്നു രോഹിത്. സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത് വലിയ അനുഭവമായിരിക്കുമെന്നാണ് രോഹിത് പറയുന്നത്.

മുംബൈ: ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കഠിനമേറിയ മത്സരങ്ങളാണ് ഇത്തവണയുണ്ടാകുകയെന്നും രോഹിത് ശര്‍മ പറഞ്ഞു. ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് ജേതാക്കളായത് 2011ല്‍ ഇന്ത്യ കൂടി ആതിഥേയരായ ടൂര്‍ണമെന്റില്‍. 12 വര്‍ഷത്തിന് ശേഷം ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഒരിക്കല്‍ കൂടി കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും.

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് മത്സരക്രമം ഐസിസി പുറത്തുവിട്ടത്. പിന്നാലെ സംസാരിക്കുകയായിരുന്നു രോഹിത്. സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത് വലിയ അനുഭവമായിരിക്കുമെന്നാണ് രോഹിത് പറയുന്നത്. ''രാജ്യമെമ്പാടുമുള്ള ആരാധകര്‍ ടീം ഇന്ത്യ കളത്തിലിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. മികച്ച തയ്യാറെടുപ്പ് നന്നായി ഏറ്റവും നന്നായി കളിക്കാനാണ് ശ്രമം. മുന്‍കാലങ്ങളെക്കാള്‍ ക്രിക്കറ്റിന്റെ വേഗം കൂടി. ഇതിനാല്‍ ഏറ്റവും കാഠിന്യമേറിയ മത്സരങ്ങളാണ് ഇത്തവണയുണ്ടാവുക. ആവേശകരകരമായി നിരവധി മത്സരങ്ങള്‍ ഇത്തവണ കാണാനാവും.'' രോഹിത് പറഞ്ഞു.

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് രോഹിത് ശര്‍മയായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സ്. അഞ്ച് സെഞ്ച്വറികളുമായി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡും ഹിറ്റ്മാന്‍ സ്വന്തം പേരില്‍ കുറിച്ചു. കഴിഞ്ഞ തവണ സെമിയില്‍ പുറത്തായതിന്റെ ക്ഷീണം ഇത്തവണ കപ്പ് നേടി തീര്‍ക്കാമെന്ന പ്രതീക്ഷയാണ് താരം. ഒക്ടോബര്‍ 8ന് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമാവുക.

ലോകകപ്പ് മത്സരക്രമം: 'ചില വേദികളില്‍ നാലും അഞ്ചും മത്സരങ്ങള്‍', തിരുവനന്തപുരത്തെ തഴഞ്ഞതിനെതിരെ ശശി തരൂര്‍

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്