അന്ന് ധോണി നല്‍കിയ പിന്തുണയാണ് എന്നെ ഈ നിലയിലെത്തിച്ചത്: വിരാട് കോലി

By Web TeamFirst Published Apr 19, 2019, 6:27 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നേരിട്ട് കണ്ട താരമാണ് എം.എസ് ധോണി. 2008ല്‍ എം.എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് കോലി ഏകദിന ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പതിയെ പതിയെ കോലി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നേരിട്ട് കണ്ട താരമാണ് എം.എസ് ധോണി. 2008ല്‍ എം.എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് കോലി ഏകദിന ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പതിയെ പതിയെ കോലി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയെഴുതുകയായിരുന്നു കോലി. അന്ന് ഒരു യുവതാരത്തിനും വന്നുച്ചേരാത്ത ഭാഗ്യം  തന്നെ തേടിയെത്തിയെന്നും കോലി പറയുന്നു.

കോലി തുടര്‍ന്നു... ധോണിയാണ് എന്നെ മൂന്നാമനായി ഇറക്കാന്‍ തീരുമാനമെടുത്തത്. അന്ന് യുവതാരങ്ങള്‍ക്ക് ലഭിക്കാത്ത അവസരമാണ് എന്നെ തേടി വന്നത്. എന്നാലിപ്പോള്‍ ഒരുപാട് പേര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ടീമിലേക്ക് വരുമ്പോള്‍, കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം എനിക്ക് പകരം മറ്റു താരങ്ങളെ ധോണിക്ക് പരീക്ഷിക്കാമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. അത് ധോണിയില്‍ നിന്ന് ലഭിച്ച പിന്തുണ ഒന്നുക്കൊണ്ട് മാത്രമാണെന്നും കോലി ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ധോണി പലപ്പോഴും ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നു. മോശം ഫോമില്‍ കളിക്കുമ്പോഴെല്ലാം ആരാധകര്‍ ധോണിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഗെയിമിനെ കുറിച്ച് ആരേക്കാളും കൂടുതല്‍ ബോധ്യമുള്ള താരമാണ് ധോണി. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ധോണി കളത്തിലുണ്ട്. ഇത്തരത്തില്‍ ഒരു താരം സ്റ്റംപിന് പിന്നിലുള്ളത് ടീമിന്റെ ഭാഗ്യമാണ്. തന്ത്രങ്ങളില്‍ ടീം മാനേജ്‌മെന്റിനൊപ്പം ഞാനും ധോണിയും രോഹിതും ഭാഗമാവാറുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

click me!