നിലപാടറിയിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; തിരിച്ചടി കിട്ടിയത് പാക് പര്യടനത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്

Published : Sep 29, 2019, 07:37 PM IST
നിലപാടറിയിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; തിരിച്ചടി കിട്ടിയത് പാക് പര്യടനത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്

Synopsis

പാക്കിസ്ഥാന്‍ പര്യടനത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ മുഖ്യ പരിശീലകയായ മുന്‍ ഇന്ത്യന്‍ താരം അഞ്ജു ജെയ്ന്‍ ടീമിനൊപ്പം പാക്കിസ്ഥാനിലേക്ക് പോവില്ല.

ധാക്ക: പാക്കിസ്ഥാന്‍ പര്യടനത്തിനൊരുങ്ങുന്ന ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ മുഖ്യ പരിശീലകയായ മുന്‍ ഇന്ത്യന്‍ താരം അഞ്ജു ജെയ്ന്‍ ടീമിനൊപ്പം പാക്കിസ്ഥാനിലേക്ക് പോവില്ല. കൂടെയുള്ള അസിസ്റ്റന്റ് കോച്ച് ദേവിക പാല്‍ഷികര്‍, ട്രെയ്‌നര്‍ കവിത പാണ്ഡെ എന്നിവരും ടീമിനൊപ്പം യാത്ര ചെയ്യില്ല. 

ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്രബന്ധം നല്ല രീതിയിലല്ല എന്നതുകൊണ്ടാണ് പരിശീലകര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ബംഗ്ലാദേശ് ക്രി്ക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. 

അടുത്തമാസം 26 മുതല്‍ നവംബര്‍ നാല് വരെയാണ് പര്യടനം. മൂന്ന് ടി20 മാച്ചുകളാണ് ഇരുവരും കളിക്കുക. പര്യടനത്തിന മുമ്പ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര