
ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് ടീം ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. മൊഹാലിയും ഇന്‍ഡോറും വേദിയായ മത്സരങ്ങളില്‍ ജിതേഷ് ശര്‍മ്മയെ കളിപ്പിക്കാനായിരുന്നു മാനേജ്‌മെന്‍റ് തീരുമാനിച്ചത്. ഇതോടെ ടി20 ലോകകപ്പിന് മുമ്പുള്ള ടീം ഇന്ത്യയുടെ അവസാന പരമ്പരയില്‍ മൂന്നാം ട്വന്‍റി 20യില്‍ അവസരം കാത്ത് കണ്ണുംനട്ടിരിക്കുകയാണ് സഞ്ജുവും അദേഹത്തിന്‍റെ ആരാധകരും.
മൂന്നാം ട്വന്‍റി 20ക്ക് വേദിയാവുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയതിന്‍റെ അനവധി ചിത്രങ്ങള്‍ ബിസിസിഐ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ചപ്പോള്‍ സഞ്ജുവായിരുന്നു മിന്നും താരം. കാറപകടത്തിലെ ഗുരുതര പരിക്കിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നസ് വീണ്ടെടുത്തുവരുന്ന റിഷഭ് പന്ത് ഇന്ത്യന്‍ ക്യാംപില്‍ അതിഥിയായെത്തിയിരുന്നു. എന്നാല്‍ റിഷഭ് പന്തിന്‍റെ ചിത്രത്തേക്കാള്‍ ആരാധകരുടെ മനംകവര്‍ന്നത് സഞ്ജു സാംസണ്‍ നെറ്റ്സില്‍ ബാറ്റ് വീശുന്ന ഫോട്ടോയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം കുശലം പറയുന്ന റിഷഭിന്‍റെ ചിത്രത്തിന് 4000ത്തിലധികം റിയാക്ഷനുകളാണ് എഫ്‌ബിയില്‍ ലഭിച്ചത് എങ്കില്‍ സഞ്ജു സാംസണ്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിന്‍റെ ഒരു ഫോട്ടോയുടെ റിയാക്ഷന്‍ 7000 കടന്നു. സഞ്ജുവിന്‍റെ മറ്റൊരു ചിത്രത്തിന് രണ്ടായിരത്തിലധികം റിയാക്ഷനും കിട്ടി. അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഫോട്ടോയ്ക്ക് 3000ത്തിലധികം റിയാക്ഷന്‍ മാത്രമേ ഫേസ്ബുക്കില്‍ നേടാനായുള്ളൂ.
സഞ്ജു സാംസണിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് ലൈക്ക് വാങ്ങിക്കൂട്ടാനുള്ള ബിസിസിഐയുടെ തന്ത്രം കൊള്ളാം എന്ന് പരിഹസിക്കുകയാണ് ഇതോടെ പല ക്രിക്കറ്റ് പ്രേമികളും. ബിസിസിഐ താരത്തെ കളിപ്പിച്ചില്ലെങ്കിലും ഫോട്ടോ ഇടുന്നുണ്ട് എന്നാണ് ആരാധകരുടെ വിമര്‍ശനം. അഫ്ഗാനെതിരെ മൂന്നാം ടി20യില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ താരത്തിന് ആശംസ കൈമാറുന്ന നൂറുകണക്കിന് ആരാധകരെ സഞ‌്ജുവിന്‍റെ ഇരു ചിത്രങ്ങളുടെയും താഴെ കാണാനായി. സഞ്ജു ഫാന്‍സ് 'അതങ്ങ് തൂക്കി' എന്നായിരുന്നു ഫോട്ടോയുടെ ലൈക്കുകളുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരു കമന്‍റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!