Latest Videos

ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരെ മാറ്റി ബിസിസിഐ

By Web TeamFirst Published Jan 3, 2023, 2:30 PM IST
Highlights

ഈ വര്‍ഷം മാര്‍ച്ചവരെ എംപിഎല്ലുമായി ബിസിസിഐക്ക് കരാറുണ്ടായിരുന്നെങ്കിലും എംപിഎല്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക ക്രമീകരണമെന്ന നിലയില്‍ കെ കെ സി എല്‍ സ്പോണ്‍സര്‍മാരായി എത്തിയത്. പ്രശസ്ത ജീന്‍സ് ബ്രാന്‍ഡുകളായ കില്ലര്‍, ലോമാന്‍ പിജി3 എന്നിവയുടെ നിര്‍മാതാക്കളാണ് കെ കെ സി എല്‍.

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് മുംബൈയില്‍ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരെ മാറ്റി ബിസിസിഐ. കിറ്റ് സ്പോണ്‍സര്‍മാരായിരുന്ന എംപിഎല്ലിന് പകരം കെവാള്‍ കിരണ്‍ ക്ലോത്തിംഗ് ലിമിറ്റ്(കെകെസിഎല്‍) ആണ് ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സര്‍മാര്‍. ഇതോടെ ഇന്ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കെകെസിഎല്‍ ലോഗോ ഉള്ള ജേഴ്സി ധരിച്ചാകും ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുക.

ഈ വര്‍ഷം മാര്‍ച്ചവരെ എംപിഎല്ലുമായി ബിസിസിഐക്ക് കരാറുണ്ടായിരുന്നെങ്കിലും എംപിഎല്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക ക്രമീകരണമെന്ന നിലയില്‍ കെ കെ സി എല്‍ സ്പോണ്‍സര്‍മാരായി എത്തിയത്. പ്രശസ്ത ജീന്‍സ് ബ്രാന്‍ഡുകളായ കില്ലര്‍, ലോമാന്‍ പിജി3 എന്നിവയുടെ നിര്‍മാതാക്കളാണ് കെ കെ സി എല്‍.

രോഹിത്തും കോലിയും ലോകകപ്പ് നേടിത്തരുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്ന് കപില്‍ ദേവ്

കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ പുതിയ കിറ്റ് സ്പോണ്‍സര്‍മാരുടെ ലോഗോ ആണുള്ളത്. ചാഹലിന് പുറമെ ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍, റുതുരാജ് ഗെയ്ക‌വാദ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഇതിനുതാഴെ ഒരു ആരാധകന്‍ എംപിഎല്ലിന് എന്തു പറ്റിയെന്ന് ചോദിക്കുമ്പോള്‍ എംപിഎല്‍ പോയെന്നും കില്ലര്‍ ജീന്‍സാണ് മാര്‍ച്ച് വരെ ഇന്ത്യയുടെ സ്പോണ്‍സര്‍മാരെന്നും മറ്റൊരു ആരാധകന്‍ മറുപടി നല്‍കിയിട്ടുണ്ട്.

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവരൊന്നും ഇല്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് ഇറങ്ങുന്നത്.

ശ്രീലങ്കക്കെതിരായ ടി20 പരമ്പക്കുള്ള ഇന്ത്യന്‍ ടീം

Hardik Pandya (C), Suryakumar Yadav (VC), Ishan Kishan, Ruturaj Gaikwad, Shubman Gill, Rahul Tripathi, Deepak Hooda, Sanju Samson, Washington Sundar, Yuzvendra Chahal, Axar Patel, Arshdeep Singh, Harshal Patel, Umran Malik, Shivam Mavi, Mukesh Kumar.

click me!