
ഇസ്ലാമാബാദ്: ഇന്ത്യയിലേത് പോലെ തന്നെ പാകിസ്ഥാനിലും ക്രിക്കറ്റിനോടാണ് ആളുകള്‍ക്ക് പ്രിയം. വലിയ കൂട്ടം ആരാധകര്‍ തന്നെയുണ്ട്് പാകിസ്ഥാന്. വിദേശ പര്യടനങ്ങളില്‍ പോലും പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരെ കാണാം. നിലവില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഐക്കണ്‍ വിരാട് കോലിയാണെന്ന് നിസംശയം പറയാം. പാകിസ്ഥാന്റെ കാര്യമെടുത്താല്‍ അവര്‍ക്കത് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. എന്നാല്‍ അതിശയപ്പെടുത്തുന്ന ഒരു കാര്യമാണ് പാകിസ്ഥാന്‍ ടിവി ചാനലായ ജിയോ ന്യൂസ് പുറത്തുവിടുന്നത്.
ഈ വര്‍ഷം പാകിസ്ഥാനില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍മാരില്‍ ആദ്യ പത്തില്‍ ബാബര്‍. എന്നാല്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ അക്കൂട്ടത്തിലുണ്ട്. ഈ വര്‍ഷം തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഗില്ലിന് പാകിസ്ഥാന്‍ പോലും വലിയ ആരാധകരുണ്ടെന്ന് അര്‍ത്ഥം. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. അതായിരിക്കാം കാരണെന്നാണ് പലരുടേയും കണ്ടെത്തല്‍. മാത്രമല്ല, അടുത്തിടെ ബാബര്‍ അസമിനെ പിന്തള്ളി ഐസിസി ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിന് സാധിച്ചിരുന്നു.
ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ചിലും ഗില്ലിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. 2023ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡ് ചെയ്യപ്പെട്ട ക്രിക്കറ്റര്‍മാര്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ന്യൂസിലന്‍ഡ് യുവ താരം രച്ചിന്‍ രവീന്ദ്രയുമാണ്. മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്വെല്‍, സൂര്യകുമാര്‍ യാദവ്, ട്രാവിസ് ഹെഡ് എന്നിവര്‍ ഈ പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലായുണ്ട്. ആഗോള കായിക ടീമുകളില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗില്‍ വന്ന ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമാണ് എന്നതും പ്രത്യേകതയാണ്.
എന്നാല്‍, കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍ വിരാട് കോലിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയുമടക്കം പേരിലുള്ള ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും കോലിയുടെ പ്രതാപത്തിന് മുന്നില്‍ ഇന്റര്‍നെറ്റില്‍ പിന്നോട്ടായി. 25 വര്‍ഷത്തെ ഇന്റര്‍നെറ്റ് സെര്‍ച്ചുകളെ കുറിച്ചുള്ള വീഡിയോ ഗൂഗിള്‍ പങ്കുവെച്ചപ്പോഴാണ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിയുടെ പേര് തെളിഞ്ഞത്.
മാനസികമായി തകര്‍ത്തുകളഞ്ഞു! ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം മനസ് തുറന്ന് രോഹിത് ശര്‍മ