
ചെന്നൈ: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും. ഡങ്കിപ്പനിയെ തുടര്‍ന്ന് അദ്ദേഹത്തിന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നു. അതിന് പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ഡങ്കിപ്പനി ബാധിതനാകുന്നത്. ലോകകപ്പില്‍ ഓസ്‌ട്രേലിയേക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. പിന്നാലെ, നാളെ അഫ്ഗാനിസ്ഥാനെതിരെ കളിക്കാനാകില്ലെന്നും ബിസിസിഐയുടെ ഔദ്യോഗിക കുറിപ്പ് വന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശനിയാഴ്ച്ച പാകിസ്ഥാനെതിരായ സൂപ്പര്‍ ക്ലാഷിനും ഗില്ലിന് കളിക്കാന്‍ സാധിച്ചേക്കില്ല. 70-80 ശതമാനം ഫിറ്റാണെങ്കിലും ഗ്രൗണ്ടിലെത്താന്‍ ഗില്ലിന് സാധിച്ചേക്കില്ല.
ഗില്ലിന് പകരം ഓസ്‌ട്രേലിയക്കെതിരെ ഇഷാന്‍ കിഷനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കിഷന്‍ പുറത്തായിരുന്നു. എന്തായാലും അഫ്ഗാന്‍, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ കിഷന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും. എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ മാറ്റം വന്നേക്കാം. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ ആര്‍ അശ്വിനോ കുല്‍ദീപ് യാദവോ പുറത്തിരുന്നേക്കും. ദില്ലിയില്‍ നടന്ന ആദ്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അടിമേടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് 62 റണ്‍സ് വഴങ്ങിയിരുന്നു. രണ്ട് വിക്കറ്റും വീഴ്്ത്തി. അന്ന് ഇരു ടീമുകളും കൂടുതല്‍ പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് കളിച്ചത്.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ / മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.