ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ശിഖര്‍ ധവാന്‍, കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

Published : Jan 12, 2026, 07:54 PM IST
Shikhar dhawan girlfriend sophie

Synopsis

ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്.

ദില്ലി: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇന്ത്യൻ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായ വിവരമാണ് ധവാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിവാഹ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹനിശ്ചയം കഴിഞ്ഞതായുള്ള ധവാന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്.

 

11 വര്‍ഷം നണ്ട ദാമ്പത്യം അവസാനിപ്പിച്ച് മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് 40കാരനായ ധവാന്‍ വിവാഹമോചനം നേടിയത്.മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ ധവാന് 12 വയസുള്ള സരോവര്‍ എന്ന് പേരുള്ള മകനുണ്ട്. ധവാനുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹതിയായിരുന്ന ആയേഷക്ക് ആ ബന്ധത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.

മകനെ കാണാനോ ബന്ധപ്പെടാനോ കഴിയുന്നില്ലെന്നും അവന്‍റെ സാമിപ്യം മിസ് ചെയ്യുന്നുവെന്നും ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞ ആദ്യ കാലങ്ങളില്‍ മകനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും ധവാന്‍ പറഞ്ഞിരുന്നു.2024ലാണ് ധവാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകിനെ മുന്നില്‍ നിര്‍ത്തി ആര്‍ച്ചറെ പൂട്ടണം, 'ഷോര്‍ട്ട് ബോള്‍ കെണി' മറികടക്കാന്‍ സ‍ഞ്ജുവിന് തന്ത്രം ഉപദേശിച്ച് പൂജാര
പുറത്തായത് 3 തവണ, ശരാശരി 8.33 മാത്രം, വാംഖഡെയില്‍ സഞ്ജുവിനെ വീഴ്ത്താനുള്ള ഇംഗ്ലണ്ടിന്‍റെ വജ്രായുധം മുന്‍ സഹതാരം