ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഹര്‍ഷല്‍ പട്ടേലിന് പിന്നാലെ ജസ്പ്രിത് ബുമ്രയും പുറത്ത്

By Web TeamFirst Published Aug 8, 2022, 9:00 PM IST
Highlights

ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

മുംബൈ: ഏഷ്യ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ (Jasprit Bumrah) ഉള്‍പ്പെടുത്തില്ല. പുറംവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഏഷ്യാ കപ്പ് (Asia Cup) നഷ്ടമാവുക. ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്നൊഴിവാക്കുന്നത്. ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാമത്തെ പേസറാണ് ബുമ്ര. നേരത്തെ ഹര്‍ഷല്‍ പട്ടേലിനേയും (Harshal Patel) പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ടീമിലേക്ക് കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് രണ്ട് സ്ലോട്ടുകളാണ് നഷ്ടമാവുക. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ സ്‌ക്വാഡില്‍ ഉറപ്പായുമുണ്ടാവും. വിന്‍ഡീസിനെതിരെ അഞ്ചാം ടി20യില്‍ തകര്‍ത്തടിച്ച ശ്രേയസ് അയ്യരും ദീപക് ഹൂഡയും കൂടി സ്‌ക്വാഡിലെത്താനിടയുണ്ട് എന്നുകൂടി ഓര്‍ക്കണം. ഇതിനാല്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ ഉള്‍പ്പെടുത്തുമോ എന്ന് പറയാനാവില്ല.


വിക്കറ്റ് കീപ്പറുടെ സ്ഥാനത്താവട്ടെ, യുവതാരം റിഷഭ് പന്തിന് പുറമെ സമീപകാലത്ത് ഫിനിഷറായി പേരെടുത്ത ദിനേശ് കാര്‍ത്തിക്കുമുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ നിന്ന് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമീപകാല പ്രകടനം വച്ചുനോക്കിയാല്‍ ഇഷാനേക്കാള്‍ മികവുണ്ട് എന്നതിലാണ് സഞ്ജു ആരാധകരുടെ പ്രതീക്ഷ. ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ സഞ്ജു ടീമിലുണ്ടാവണം എന്ന വാദം ശക്തമാണ്. 

സാധ്യതാ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍. 

click me!