'ഈസി ചേട്ടാ...'; റിഷഭ് പന്തിനേയും മലയാളം പഠിപ്പിച്ച് സഞ്ജു, ഫീല്‍ഡിംഗിനിടെയുള്ള സംസാരം വൈറല്‍- വീഡിയോ കാണാം

By Web TeamFirst Published Aug 8, 2022, 4:46 PM IST
Highlights

സഹതാരങ്ങളെയെല്ലാം സഞ്ജു മലയാളം പഠിപ്പിക്കുമോ എന്നുള്ള രീതിയില്‍ തമാശയോടെയുള്ള ചോദ്യങ്ങളും അന്നുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ 'ചേട്ടാ' എന്ന് വിളിക്കാറുണ്ടെന്ന് സഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഫ്‌ളോറിഡ: സഞ്ജു സാംസണ്‍ (Sanju Samson) പലപ്പോഴും തന്റെ സഹതാരങ്ങളോട് മലയാളത്തില്‍ സംസാരിക്കാറുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സഹതാരം ദേവ്ദത്ത് പടിക്കലിനോട് മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ ആ സമയത്ത് വൈറലായിരുന്നു.

സഹതാരങ്ങളെയെല്ലാം സഞ്ജു മലയാളം പഠിപ്പിക്കുമോ എന്നുള്ള രീതിയില്‍ തമാശയോടെയുള്ള ചോദ്യങ്ങളും അന്നുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ 'ചേട്ടാ' എന്ന് വിളിക്കാറുണ്ടെന്ന് സഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മറ്റൊര വീഡിയോയാണ്. 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സഞ്ജുവിനെ 'ചേട്ടാ...' എന്ന് വിളിക്കുന്ന വീഡിയോയാണത്. മത്സരത്തിനിടെ സഞ്ജു ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നത്. എട്ടാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്‌ണോയുടെ പന്തില്‍ റോവ്മാന്‍ പവല്‍ സിംഗിളിന് ശ്രമിക്കുമ്പോള്‍ പന്ത് സ്റ്റംപിന് പിന്നില്‍ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു 'ഈസി ചേട്ടാ...' എന്ന്. വീഡിയോ കാണാം...

pic.twitter.com/ASRE1I6BAY

— Cricket Malayalam (@trollcricketmly)

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1നായിരുന്നു ഇന്ത്യയുടെ ജയം. ഫ്‌ളോറിഡയില്‍ നടന്ന അവസാന മത്സരത്തില്‍ 88 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇരിപ്പുറക്കാത്ത ആവേശം; വനിതാ ഫൈനല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം കണ്ടതിങ്ങനെ

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഇന്ത്യ നേടിയത്. 40 പന്തില്‍ 64 റണ്‍സ് നേടിയ ശ്രേയസ് അയ്യരായിരുന്നു ടോപ് സ്‌കോറര്‍. സഞ്ജു (15) മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 15.4 ഓവറില്‍ 100ന് എല്ലാവരും പുറത്തായി. വിക്കറ്റുകള്‍ ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാര്‍ പങ്കിട്ടെടുക്കുകയായിരുന്നു. രവി ബിഷ്‌ണോയ് നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്.

ആരെ പുറത്തിരുത്തിയാലും വേണ്ടാ, ആ താരം ടി20 ലോകകപ്പ് ടീമിലുണ്ടാവണം; ശക്തമായി വാദിച്ച് രവി ശാസ്‌ത്രി
 

click me!